നടന് ആന്റണി വര്‍ഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം.
സ്കൂള്‍കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന് ഉണ്ടാകും. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിവാഹചിത്രങ്ങള്‍. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ഞായറാഴ്ച റിസപ്ഷന് ഒരുക്കിയിട്ടുണ്ട്. നേരത്തെ വധുവിന്റെ വീട്ടില്‍ വച്ച് നടന്ന ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
വിവാഹനിശ്ചയത്തിന്റേയും ഹല്‍ദി ചടങ്ങുകളിലേയും ചിത്രങ്ങളും ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ അങ്കമാലി ഡയറീസ്’ എന്ന കന്നി ചിത്രത്തില്‍ തന്നെ നിന്‍സെന്റ് പെപ്പേ എന്ന ശ്രദ്ധേയ കഥാപാത്രം ചെയ്താണ് ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെ താരത്തിന് പെപ്പേ എന്ന വിളിപ്പേരും സ്വന്തമായി. അജഗജാന്തരം, ജാന്‍ മേരി, ആനപ്പറമ്ബിലെ വേള്‍ഡ് കപ്പ്, ആരവം എന്നിങ്ങനെ നീളുന്നു അണിയറയില്‍ ഒരുങ്ങുന്ന പെപ്പേയുടെ സിനിമാ വിശേഷങ്ങള്‍.