മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമ്യ നമ്പീശൻ.നടിയെന്നത് കൂടാതെ പിന്നണി ഗായിക,നർത്തകി എന്നീ നിലയകളിൽ ശ്രദ്ധേയയാണ് രമ്യ.മലയാള സിനിമകളിൽ നടി സജീവമല്ലെങ്കിലും അന്യ ഭാഷാ ചിത്രങ്ങളിൽ നടി സജീവമാണ്.തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും കാട്ടാത്ത നടിയാണ് രമ്യ.അടുത്തിടെ സ്ത്രീ പ്രാധാന്യമുള്ള അൺഹൈഡ് എന്ന ഹ്രസ്വ ചിത്രവും നടി സംവിധാനം ചെയ്തിരുന്നു.മികച്ച പ്രതികരണമാണ് ഹ്രസ്വചിത്രത്തിന് ലഭിച്ചത്.ഇപ്പോൾ തന്റെ നിലപാടുകളെ കുറിച്ചും ഹ്രസ്വ ചിത്രത്തെ കുറിച്ചും തുറന്ന് പറയുകയാണ് നടി
നോ എന്ന വാക്കിന് ഒരു അർഥമേയുള്ളു.നോ.പെൺകുട്ടികൾ ആദ്യം പഠിക്കേണ്ടതും അത് തന്നെയാണ്.എന്റെ അച്ഛനും അമ്മയും പറയുന്ന കാര്യമാണ് നോ പറയേണ്ടിടത്ത് നോ പറയണം എന്നത്.സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാൻ അങ്ങനെയൊരു കാര്യം ഫോളോ ചെയ്ത് വരുന്നു.എനിക്ക് സിനിമയില്ലെങ്കിലും പഠിച്ച ഡിഗ്രിയുണ്ട്.നമ്മൾ പ്രതികരിക്കുമ്പോൾ പലർക്കും നീരസം ഉണ്ടാകും.എത്ര കോടി തന്നാലും ഫെയർനെസ് ക്രീമിന്റെ പരസ്യം ചെയ്യില്ല.പത്ത് വർഷം മുൻപ് ചിന്തിച്ചത് പോലെയല്ല ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.പണ്ടൊക്കെ വെളുപ്പാണ് സൗന്ദര്യമെന്ന് വിചാരിച്ച സമയമുണ്ടായിരുന്നു.നേരത്തെ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
എന്നാൽ ഇനി എത്ര കോടി തരാമെന്ന് പറഞ്ഞാലും ഞാൻ അത് ചെയ്യില്ല.അത് ഒരു തരത്തിൽ ജനങ്ങൾക്കിടയിൽ ഈഗോ വളർത്തുന്ന തരത്തിലുള്ള പരസ്യമാണ്പെട്ടെന്നാണ് എനിക്ക് അൺഹൈഡിന്റെ തീം മനസിലേക്ക് വന്നത്.അപ്പോൾ തന്നെ ഇത് ചെയ്യണമെന്ന് തോന്നി.വെറും രണ്ട് ദിവസം കൊണ്ട് ചെയ്ത് തീർത്ത ഷോർട്ട് ഫിലിമാണ് അത്.സ്കൂൾ ടൈം മുതലേ പെൺകുട്ടിയാണെന്നും അങ്ങനെ ചെയ്യരുതെന്നും,ഇങ്ങനെ ചെയ്യരുതെന്നും പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട്.ഒരു റേപ്പ് കേസ് ഉണ്ടായാൽ ആ കുട്ടി എന്തിനാണ് അസമയത്ത് അവിടെ പോയെന്നുള്ള ചോദ്യങ്ങളായിരിക്കും കൂടുതൽ കേൾക്കുക രമ്യ പറയുന്നു