ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഐഷ്വര്യ ലക്ഷ്മി.2017 ലാണ് താരം സിനിമ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.ഞണ്ടുകളെ നാട്ടിൽ ഒരു ഇടവേള എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.എന്നാൽ താരത്തിന്റെ കരിയറിൽ വലിയ വിജയങ്ങൾക്ക് തുടക്കം കുറിക്കുന്നത് ടോവിനോ നായകനായി എത്തിയ മയനാദി എന്ന ഹിറ്റ് സിനിമയിൽ കൂടിയാണ്.ആ ഒറ്റ സിനിമ കൊണ്ട് മലയാളകളുടെ സ്വന്തം താരമായി മാറുകയായിരുന്നു താരം.
ഇന്നിപ്പോൾ മലയാള സിനിമയിൽ മുന്‍നിര താരമായി മാറിയിരിക്കുകയാണ്.ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഡോക്ടർ ജോലിയിൽ നിന്നാണ് താരം സിനിമയിൽ അരങ്ങേറുന്നത്.ഒരുപക്ഷെ താരം ഇതുവരെ അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും വൻ വിജയം നേടിയെടുക്കുകയും ചെയ്തു.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അർച്ചന 31 നോട് ഔട്ട് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിക്കുന്നത്.കൂടാതെ ഇനി ഒരുപാട് സിനിമയും പുറത്തിറങ്ങാനുണ്ട്.അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കിടിലൻ മേക്കോവറിലാണ് ഇത്തവണ താരമെത്തിയത് ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ നിമിഷ നേരംകൊണ്ട് വൈറലാക്കിയിരിക്കുകയാണ്.