ഗര്‍ഭകാലം ആസ്വദിക്കുകയാണ് പ്രിയ താരം അമല പോള്‍. ഇതിനു പിന്നാലെ താരം വളരെ സന്തോഷവതിയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടിവായ താരം ഓരോ വിശേഷവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ബേബി ഷവര്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ട്രെഡീഷണല്‍ സ്റ്റൈലില്‍ സാരിയണിഞ്ഞ് അതീവ സുന്ദരിയായ അമലയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.ഗുജറാത്ത് സ്വദേശിയായ ജഗതിന്റെ നാട്ടിലെ പരമ്പരാഗതരീതിയിലാണ് വളകാപ്പ് നടത്തിയത്.
ഓഫ് വൈറ്റ് സാരിയിൽ അതിസുന്ദരിയായാണ് അമല ഒരുങ്ങിയത്. സാരിയിൽ ചുവപ്പ് ബോർഡറാണ് നൽകിയത്. സാരിയുടെ ബോർഡറിന് മാച്ച് ചെയ്താണ് ബ്ലൗസ് ധരിച്ചത്. നോർത്ത് ഇന്ത്യൻ രീതിയിലാണ് സാരി ധരിച്ചത്. നിറയെ വളകളും ധരിച്ചിട്ടുണ്ട്. ഹെവി ചോക്കറും കമ്മലുമാണ് സ്റ്റൈൽ ചെയ്തത്. ഐവറി നിറത്തിലുള്ള കുർത്തയാണ് ജഗത് സ്റ്റൈൽ ചെയ്തത്. സൂറത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4നാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്ന വിശേഷം അമല പങ്കിട്ടത്.
അതേസമയം ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ അമല പോള്‍ ചിത്രം. ആടു ജീവിതത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനു ആയിട്ടാണ് അമല എത്തിയത്. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്.