സമൂഹ വാർത്താമാധ്യമങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അനാർക്കലി മരിക്കാർ. ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലങ്കിലും പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് അനാർക്കലി മരിക്കാർ. മോഡലിങ് രംഗത്ത് സജീവമായ അനാർക്കലി മരിക്കാർ അഭിനയ രംഗത്തേക്ക് കടന്നുവരുന്നതും മോഡലിങ്ങിലൂടെയാണ്. രണ്ടായിരത്തി പതിനാറിൽ തിയ്യറ്ററുകളിൽ പ്രദർശനത്തിനെതത്തിയ ആനന്ദം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് അനാർക്കലി മരിക്കാർ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ഗണേശ് രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ദർശന എന്ന കഥാപാത്രമാണ് അനാർക്കലി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ച അനാർക്കലി മലയാള സിനിമാ ആരാധകരുടെ ഹൃദയം കവർന്നു.രണ്ടായിരത്തി പതിനേഴിൽ റിലീസ് ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രമായിരുന്നു.അനാർക്കലിയുടെ രണ്ടാമത്തെ ചിത്രം.പ്രദീപ് എം നായർ സംവിധാനം ചെയ്ത ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായികയായി വേഷമിട്ടത്. ചിത്രത്തിൽ ഗൗരി എന്ന കഥാപാത്രം അവതരിപ്പിച്ച അനാർക്കലിക്ക് പിന്നീട് മലയാള സിനിമയിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ചു
.പിന്നീട് ആസിഫലി നായകനായി എത്തിയ മന്താരം എന്ന ചിത്രത്തിലും അനാർക്കലി വേഷമിട്ടു. ഉയരെ എന്ന ചിത്രത്തിൽ പൈലറ്റായി വേഷമിട്ട അനാർക്കലി തകർപ്പൻ പ്രകടനംതന്നെയാണ് കാഴ്ചവച്ചത്സൈബർ ഇടങ്ങളിൽ സജീവമായ താരം തന്റെ സിനിമാ വിശേഷങ്ങളും എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് താരം പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ സ്വീകാരിത തന്നെ സൈബർ ഇടങ്ങളിൽ.ലഭിക്കാറുണ്ട്. സ്വന്തമായി നിലപാടുള്ള താരമാണ് അനാർക്കലി മരിക്കാർ.തന്റെ അഭിപ്രായങ്ങളും ആശയങ്ങളും നിലപാടുകളും വെട്ടി തുറന്ന് പറയാറുണ്ട് അതുകൊണ്ട് തന്നെ സൈബർ സമൂഹ മാധ്യമങ്ങളിൽ നിരവധി വിമർശകരെയും താരം സമ്പാദിച്ചു.
മോഡലിങ് രംഗത്ത് സജീവമായ താരം ഗ്ലാമർ കാണിക്കാൻ യാതൊരു മടിയുമില്ലാത്ത താരമാണ്. താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സൈബർ ഇടങ്ങളിൽ വൈറലാവുന്നത്. അനാർക്കലി മരിക്കാർ പങ്കുവച്ച ഏറ്റവും പുതിയ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് . പുല്ലുകൾക്കിടയിൽ അതി സുന്ദരിയായി അനാർക്കലി മരിക്കാർ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.