എന്താ അഭിനയം, അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്- മണിയൻ പിള്ള രാജു

മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. ‘ഗു’ ആണ് ദേവാനന്ദയുടെ പുതിയ ചിത്രം. ദേവാനന്ദയെ കുറിച്ച് ജാങ്കോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

മാളികപ്പുറം എന്ന സിനിമ ഞാന്‍ മനുവിനോടപ്പം കണ്ടിട്ടിറങ്ങിയപ്പോളാണ് എനിക്ക് അതിലെ കുട്ടിയെ ഹീറോയാക്കി ഒരു സിനിമ ചെയ്താല്‍ മലയാളികള്‍ എല്ലാം കാണും എന്ന് തോന്നിയത്. അത് ഞാന്‍ മനുവിനോട് പറയുകയും ചെയ്തിരുന്നു. ഞാന്‍ മഞ്ജു വാര്യറെ ചൂണ്ടികാണിച്ചിട്ടാണ് ഇതുപോലെ പറഞ്ഞിട്ടുള്ളത്.

ഞാന്‍ ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിലാണ് മഞ്ജുവുമായി പരിചയപ്പെടുന്നതും എനിക്ക് ഭയങ്കര ഇഷ്ടപെടുന്നതും. അന്നെല്ലാം മഞ്ജുവിന്റെ അഭിനയവും അവരുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ കാണാനും ക്യാമറയുടെ സൈഡില്‍ ചെന്നു നിക്കാറുണ്ട്. അങ്ങനെയാണ് ഞാന്‍ ഈ കുട്ടിയെ ഹീറോയിന്‍ അല്ല ഹീറോ ആയിത്തന്നെ ഒരു സിനിമയെടുക്കണം എന്ന് ടി. കെ. രാജീവ്കുമാറിനോട് പറയുന്നത്.

അപ്പോള്‍ രാജീവാണ് ഒരു കുട്ടനാടന്‍ റിവഞ്ച് സബ്‌ജെക്ട് ഉണ്ട്, നമുക്ക് അത് നന്നായി ഷൂട്ട് ചെയ്യാം എന്ന് പറയുന്നത്. അങ്ങനെയാണ് രാജീവ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എടുക്കുന്നത്. അതുപോലെയാണ് ഞാന്‍ ദേവാനന്ദയെ പറയുന്നത്,’ മണിയന്‍പിള്ള രാജു പറഞ്ഞു. ദേവാനന്ദ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ സിനിമ പ്ലാന്‍ ചെയ്യില്ലായിരുന്നു. അത് സിനിമ കണ്ടാല്‍ നിങ്ങളും പറയും എന്നും താരം കൂട്ടിച്ചേര്‍ത്തു.

Scroll to Top