ഏറെ നാളത്തെ കാത്തിരിപ്പിന് സമാപനം, പുത്തൻ വീട്ടിൽ താമസം ആരംഭിച്ചു, സന്തോഷം പങ്കിട്ട് ഇന്ദ്രജിത്തും പൂർണ്ണിമയും

ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടൻ ഇന്ദ്രജിത്തും ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തും. കൊച്ച് കൊച്ച് വേഷങ്ങൾ ചെയ്ത് പൂര്‍ണിമ പിന്നീടങ്ങോട്ടേക്ക് തിളങ്ങുകയായിരുന്നു. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം, അഭിനയത്തില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്ത നടി, പ്രാണ എന്ന ബൊട്ടിക്കിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.

കംപ്ലീറ്റ് ഒരു മേക്കോവറിലൂടെ താരം തിരിച്ചെത്തുകയായിരുന്നു. ഇപ്പോള്‍ ബിസിനസ്സും അഭിനയവും കുടുംബ കാര്യങ്ങളുമൊക്കെയായി വളരെ തിരക്കിലാണ് നടി. എന്നാലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.
അതുകൊണ്ട് തന്നെ കുടുംബത്തിലെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇത് പുതിയ തുടക്കമെന്ന് പറഞ്ഞ് കൊണ്ടാണ് പൂർണിമ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചത്. പുതിയ വീട്ടിലേക്ക് കേറിത്താമസിച്ചു. അതിന്റെ ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
അങ്ങനെ ഇതാ, ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും ആ ഒരു സ്വപ്‌നം സഫലമാവുന്നു. കൂടുതല്‍ വിശേഷങ്ങളൊന്നും പോസ്റ്റില്‍ പറഞ്ഞിട്ടില്ല. എങ്ങനെയായാലും പൂര്‍ണിമയും ഇന്ദ്രജിത്തും ഫുള്‍ ഹാപ്പിയാണ് എന്ന് ഫോട്ടോ കണ്ടാല്‍ വ്യക്തം. ഇതോടെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.

Scroll to Top