മിനി സ്ക്രീനിലൂടെ തുടങ്ങി ബിഗ് സ്ക്രീനില്‍ തിളങ്ങിയ താരമാണ് മിയ ജോര്‍ജ്ജ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ താരം മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടി.
വിവാഹശേഷവും കുഞ്ഞായശേഷവും അഭിനയ രംഗത്തേക്ക് സജീവമായി തുടരുകയാണ് മിയ. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരം എല്ലാ പുതിയ ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്.
സാരിയിലുള്ള മിയയുടെ പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ കവരുന്നത്. ബനാറസി സാരിയിലുള്ള ചിത്രങ്ങളാണ് മിയ പങ്കുവച്ചത്. സാരിക്ക് ഇണങ്ങുന്ന ആഭരണങ്ങളാണ് മിയ അണിഞ്ഞത്. തലയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു. സാരിയില്‍ അതിസുന്ദരിയായിരുന്നു താരം.
ഇത്തിഹ ബ്രാന്‍ഡിന്റേതാണ് മിയ ധരിച്ച ബനാറസി കഫ്താന് സില്‍ക്ക് സാരി. 18,500 രൂപയാണ് സാരിയുടെ വില. അര്ജുന് അശോകന് നായകനായെത്തിയ പ്രണയവിലാസം ആണ് മിയയുടെ അവസാനമായി റിലീസിനെത്തിയ മലയാള ചിത്രം. ശ്രീകാന്ത് മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജയ് മഹേന്ദ്രന്, ജിസ് ജോയ്യുടെ തലവന്‍ എന്നിവയാണ് മിയ അഭിനയിക്കുന്ന പുതിയ ചിത്രങ്ങള്‍.
സീരിയൽ രംഗത്തുനിന്നാണ് മിയ ജോർജ് സിനിമയിലേക്കെത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ ‘ഒരു സ്മോൾ ഫാമിലി’ ആയിരുന്നു മിയയുടെ ആദ്യ ചിത്രം. ചിത്രം വിജയം നേടിയില്ലെങ്കിലും മിയ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടി. ‘ചേട്ടായീസ്’ എന്ന ചിത്രത്തിലാണ് മിയ ശ്രദ്ധേയമായൊരു വേഷം ചെയ്തത്. തുടർന്നിങ്ങോട്ട് വിശുദ്ധന്, റെഡ് വൈന്‍, ഹായ് അയാം ടോണി, അനാർക്കലി, ബോബി, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.