തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് നമിത. ഗ്ലാമറസ് ലുക്കില്‍ തിളങ്ങിയ നടിയ്ക്ക് നിരവധി ആരാധകരാണ് സിനിമ ലോകത്ത് ഉള്ളത്. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയിലൂടെ ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്.
വിഷാദവും ആത്മ-ഹത്യാ ചിന്തകളും അലട്ടിയ നാളുകളെ കുറിച്ചാണ് നടി നമിത സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഉറക്കം നഷ്ടപ്പെട്ടെന്നും ഭക്ഷണം കഴിച്ച് 97 കിലോ വരെയായെന്നും നമിത പോസ്റ്റിലൂടെ പറയുന്നു. അഞ്ചു വര്‍ഷത്തോളം ആ വേദന അനുഭവിച്ചിരുന്നു എന്നും തന്റെ ഈ കുറിച്ച് പ്രേക്ഷകര്‍ക്ക് മാനസികാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണെന്നും കൂട്ടിചേര്‍ത്തു.നീണ്ടനാളുകളായി ആളുകളുമായി ഇടപഴകുന്നതില്‍ നിന്നു പോലും വിഷാദം പിന്തിരിപ്പിച്ചു എന്നും ഉറക്കം നഷ്ടമായ രാത്രികളായിരുന്നു അവയെല്ലാം ഭക്ഷണം കഴിച്ച് ശരീരം ശ്രദ്ധിക്കാതെ ആയി പലരും തന്നെക്കുറിച്ച് അറിയില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കി.
മദ്യ-ത്തിന് അടിമയാണെന്നുവരെ ആളുകള്‍ പറയാനാരംഭിച്ചു. പിസിഒഡിയും തൈറോയ്ഡും അലട്ടിയിരുന്ന തനിച്ച് ഇതൊക്കെ എന്തിനാണ് ആളുകള്‍ പറയുന്നതെന്ന് തോന്നാന്‍ തുടങ്ങി, പലപ്പോഴും ആ സമയത്ത്
ഞാന്‍ ആത്മ-ഹത്യയെ കുറിച്ച് പോലും ചിന്തിക്കാന്‍ തുടങ്ങി. എന്തു ചെയ്യണം എന്നറിയില്ലാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ധ്യാനിക്കാന്‍ ആരംഭിച്ചതോടെ അസുഖങ്ങളും ബുദ്ധിമുട്ടും മാറി. ഒരിക്കലും ഡോക്ടറുടെ സഹായം തേടിയില്ല, തെറാപ്പിയും ചെയ്തില്ല എന്നും ധ്യാനമാണ് തന്നെ പുതിയ ജീവിതത്തിലേക്ക് എത്തിച്ചതെന്നും നടി വ്യക്തമാക്കി