മിനിസ്ക്രീൻ അവതാരകയായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പേർളി മാണി.മഴവിൽ മനോരമയിൽ സം പ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് സൂപ്പർ ഹിറ്റ് നൃത്ത റിയാലിറ്റി ഷോയിൽ മൂന്ന് സീസണി ൽ അവതാരകയായതിലൂടെയാണ് പേർളി മാണി പ്രശക്തിയിലേക് ഉയരുന്നത്. ഗോവിന്ദ് പത്സസൂര്യ പേർളി മാണി കൂട്ടുകെട്ട് പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.കൊച്ചിൻ സ്വദേശിയായ താരം തിരുവന്തപുരം ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് തന്റെ ഉപരിപഠനം പൂർത്തിയാക്കിയത്.
മോഡലിങ് രംഗത്തും കഴിവ് തെളിയിച്ച താരമാണ് പേർളി.റേഡിയോ ജോക്കിയായും താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്.രണ്ടായിരത്തി പതിനെട്ടിൽ മോഹൻ ലാൽ അവതാരകനായി എത്തിയ ബിഗ്ഗ് ബോസ്സ് സീസൺ ഒന്നിൽ മാത്സരാർഥിയായിരുന്നു പേർളിമാണി.ഷോയിൽ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഷോയിൽ നൂറ് ദിവസം തികച്ച താരം സീസണിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി വിജയിച്ചിരുന്നു. ബിഗ്ഗ് ബോസ്സിലെ മറ്റൊരു മത്സരാർത്ഥിയായ അഭിനേതാവും അവതാരകനുമായ ശ്രീനിഷ് അരവിന്ദ് മായുള്ള പ്രണയം ഷോയുടെ റേറ്റിങ് കുത്തനെ കൂട്ടിയിരുന്നു
.മത്സരത്തിന്റെ ഭാഗമായുള്ള പ്രണയമാണ് എന്നാണ് ആരാധകർ ആദ്യം കരുതിയിരുന്നത് എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും വിവാഹിതരായി.സമൂഹ മാധ്യമങ്ങൾ ആഘോഷിച്ച താര വിവാഹമായിരുന്നു ഇത് . താരം ഗർഭിണിയായതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ എന്നും താ രത്തെ ചുറ്റിപറ്റിയുള്ള വാർത്തകൾ നിറഞ്ഞു നിന്നു. ഗർഭിണി ആയതിന് ശേഷം താരം പങ്കുവെച്ച ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
നിറവയറോടെ താരം പങ്കുവെച്ച ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി രുന്നുകാത്തിരിപ്പിനോടുവിൽ ഇരുവർക്കും ഒരു പെൺകുട്ടി ജനിച്ചു.തങ്ങളുടെ ആദ്യ കണ്മണിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പേർളിയും ശ്രീനിഷും.കുഞ്ഞിന് നില ശ്രീനിഷ് എന്നാണ് പേരിട്ടിരിക്കുന്നത്കുഞ്ഞിനെ കയ്യിൽ എടുത്ത് താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ..