മലയാള സിനിമയിലെ യുവ നായികമാരിൽ ഏറെ പ്രേക്ഷകപ്രീതി നേടിയ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് പ്രയാഗ മാർട്ടിൻ. നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷ ചിത്രങ്ങളിലും ശ്രെദ്ധേയമായ.കഥാപാത്രങ്ങൾ അവതരിപ്പിച്ച പ്രയാഗ മാർട്ടിൻ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഹൃദയം കവർന്നു. മോഹൻ ലാൽ നായകനായി എത്തിയ സാഗർ ഏലിയാസ് ജാക്കി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് പ്രയാഗ മാർട്ടിൻ മലയാള സിനിമയിലേക്ക് തന്റെ വരവറിയിക്കുന്നത്.
ചിത്രത്തിൽ ചെറിയ വേഷം ചെയ്ത താരം അത്ര ശ്രെദ്ധിക്കപെട്ടില്ല.പിന്നീട് ദുൽഖർ സൽമാൻ നായകനായി വേഷമിട്ട ഉസ്താത് ഹോട്ടൽ എന്ന ചിത്രത്തിലും പ്രയാഗ ചെറിയ വേഷം കൈകാര്യം ചെയ്തു. ചിത്രത്തിൽ ഷഹാന എന്ന കഥാപാത്രത്തിന്റെ അനുജത്തിയുടെ വേഷം ചെയ്തത് പ്രയാഗയായിരുന്നു. പിന്നീട് അന്യഭാഷ ചിത്രങ്ങളിലേക്ക് ചുവടുവെച്ച പ്രയാഗ മാർട്ടിൻ രണ്ടായിരത്തി പതിനാലിൽ തിയ്യറ്ററുകളിലെത്തിയ പിശാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തിൽ ഭവാനി എന്ന കഥാപാത്രം അവതരിപ്പിച്ച പ്രയാഗ തമിഴ് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറി. എന്നാൽ മലയാള സിനിമയിൽ ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ദ് പാത്തായ എന്ന ചിത്രത്തിലാണ് നായികയായി തുടക്കമിട്ടത്.പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
പാവ.കട്ടപ്പനയിലെ റിഥ്വിക്ക് റോഷൻ.ഒരമുഖം.ഫുക്രി.വിശ്വാസ പൂർവം മൻസൂർ.പോക്കിരി സൈമൺ.രാമലീല.ഒരു പഴയ ബോംബു കഥ. തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. എറണാകുളം സ്വദേശിയായ താരം സൈബർ ഇടങ്ങളിൽ വളരെ സജീവമാണ്. താരം പങ്കുവെക്കുന്ന ഗ്ലാമർ ചിത്രങ്ങൾക്ക് സൈബർ ഇടങ്ങളിൽ വലിയ സ്വീകാരിതയും ലഭിക്കാറുണ്ട്. പ്രയാഗ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഗ്ലാമർ ലുക്കിൽ പ്രയാഗ പങ്കുവെച്ച കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ