അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർ ഡാൻസർ എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെ ചടുല നൃത്ത ചുവടുകളുമായി പ്രേക്ഷകരെ ത്രസിപ്പിച്ച താരമാണ് സാനിയ ഇയ്യപ്പൻ.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി 4ഡാൻസ് എന്ന സൂപ്പർ ഹിറ്റ് നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് സാനിയ പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. ബാലതാരമായാണ് സാനിയ വെള്ളിത്തിര യിലേക്ക് അരങ്ങേറ്റം കുടിക്കുന്നത്. രണ്ടായിരത്തി പതിനാലിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ മലയാള സിനിമയിലേക്ക് കടന്നു വരുന്നത് ചിത്രത്തിൽ ഇഷ തൽവാർ അവതരിപ്പിച്ച സുഹ്റ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് സാനിയ അവതരിപ്പിച്ചത്.
പിന്നീട് ഹിസ്പിറ്റലിന്റെ കഥപറഞ്ഞ അപ്പൊത്തിക്കിരി എന്ന ചിത്രത്തിലും സാനിയ സുരേഷ് ഗോപിയോടോപ്പം ശ്രെദ്ദേയമായ പ്രകടനം കാഴ്ച വെച്ചു.രണ്ടായിരത്തി പതിനെട്ടിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുടിക്കുന്നത്. നായികയായി വേഷമിട്ട അരങ്ങേറ്റ ചിത്രം തന്നെ തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു. ചിത്രത്തിൽ താരം അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷ ചിത്രങ്ങളിലുമായി താരത്തിന് കൈനിറയെ അവസരങ്ങൾ ലഭിച്ചു.
പ്രേതം 2 ലൂസിഫർ. ദി പ്രീസ്റ്റ് തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ എല്ലാം തന്നെ സാനിയ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.മോഡലിങ് രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ഗ്ലാമർ ലുക്കിൽ തന്നെയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്. ആ വൈറൽ ചിത്രങ്ങൾ കണ്ടുനോക്ക്.