മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായിരുന്ന ജയന്റെ ഓർമകൾക്ക് ഇന്ന് 40 വയസ്. മലയാളി സിനിമാ പ്രേക്ഷകരുടെ മനസിൽ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്ന നടനാണ് ജയൻ. ഐ.വി.ശശി ചിത്രങ്ങളിലൂടെയാണ് ജയൻ മലയാള സിനിമയിൽ സൂപ്പർതാരമായത്. ജയൻ,സീമ ജോഡി അക്കാലത്ത് മലയാളിയുടെ പ്രണയ സങ്കല്പത്തിന്റെ അവസാന വാക്കായിരുന്നു. സൂപ്പർതാരം അകാലത്തിൽ വിടപറഞ്ഞിട്ട് നാല്പതു കൊല്ലമാകുമ്പോൾ ജയനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സീമ.
ഈ മനോഹരതീരം എന്ന ചിത്രത്തിലൊക്കെ ജയൻ അത്ര വലിയ നടനൊന്നുമല്ല.ചെറിയ വേഷങ്ങളാണ് ചെയ്തിരുന്നത്.അന്ന് ഡാൻസ് ടീമിലുള്ള ശാന്തി എന്ന സീമയെ അഭിനയിപ്പിച്ചുകൂടെ എന്ന് ഐ വി ശശിയോട് ജയൻ തന്നെ പല തവണ റെക്കമെന്റ് ചെയ്തിരുന്നു എന്നും സീമ പറഞ്ഞു
പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഐ വി ശശി അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ സീമയെ നായികയായി മലയാള സിനിമയിലേക്ക് കൊണ്ട് വരുന്നത്.അപ്പോഴേക്കും ജയനും വലിയ ഹീറോ ആയി കഴിഞ്ഞിരുന്നു.പിന്നീട ഇരുവരും ചേർന്ന് അവിസ്മരണീയമാക്കിയ ഒട്ടേറെ ചിത്രങ്ങളും പാട്ടുകളുമുണ്ട് .പ്രണയ ജോഡികളായതു കൊണ്ട് തന്നെ ഒട്ടേറെ ഗോസിപ്പുകളും ഇവരെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.അന്ന് കേട്ട വാർത്തകൾ ജയനും സീമയും തമ്മിൽ അതി ഗാഡ്ഡപ്രണയത്തിലാണ് എന്നായിരുന്നു.അത്തരം വാർത്തകൾ വിഷമിപ്പിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് എന്തിന് എന്നായിരുന്നു സീമയുടെ മറുപടി.
‘പണ്ടല്ല ഇപ്പോൾ പോലും ഒരു സ്ത്രീ എന്നോട് ജയൻ കല്യാണം കഴിക്കേണ്ടിയിരുന്ന ആളല്ലേ ‘എന്ന് പറഞ്ഞിട്ടുണ്ട്.പണ്ടല്ല ഇപ്പോഴും ആളുകൾ വിശ്വസിക്കുന്നത് ഞങ്ങൾ തമ്മിൽ പ്രേമത്തിലായിരുന്നു എന്നാണ്.പക്ഷെ എന്റെയും ശശിയേട്ടന്റെയും കല്യാണം നടത്തി തന്നതേ ജയേട്ടനാണ് .ഇത്തരം ഗോസിപ്പുകൾക്ക് വില കൊടുക്കാറില്ല .ജയന്റെ ഭാര്യയെ ആണ് ശശിയേട്ടൻ വിവാഹം കഴിച്ച്ത് എന്ന് പോലും ആളുകൾ പറഞ്ഞു .അതിൽ കൂടുതൽ ഇനി എന്ത് കേൾക്കാൻ എന്ന് സീമ പറഞ്ഞു.