പ്രണയ കുടിപ്പകയുടെ വാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത് കാമുകി വിഷം കലർത്തികൊന്ന ഷാരോണിനെ പറ്റി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു നോക്കൂ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ കാമുകി നൽകിയ കഷായത്തിലെയും ജ്യുസിലേയും വിഷാംശം ഉള്ളിൽ ചെന്ന് കേരളത്തിൽ 23 വയസ്സുള്ളൊരു “ആൺകുട്ടി” മരിച്ചിരിക്കുന്നു..
ഇന്ത്യയിലെ നിലവിലുള്ള നിയമങ്ങൾ അനുസരിച് കൊലപാതകം ആയിട്ടൊക്കെ വരും.. പക്ഷേ വിഷം കൊടുത്ത കാമുകിക്ക് മുഖമില്ല പേരില്ല അഡ്രസ്സില്ല.. അതിജീവിതമാരെക്കാൾ വലിയ സംരക്ഷണം..ഇതിപ്പോ തിരിച്ചായിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ..!!!അവന്റെ വീടിന്റെ ആധാരം വരെ കുത്തിപ്പൊക്കി മാധ്യമങ്ങൾ ആഘോഷിക്കുമായിരുന്നു..
വീട്ടുകാരെയും കൂട്ടുകാരെയും ഇതിലോട്ട് വലിച്ചിഴച്ച് നാട്ടുകാർക്ക് കല്ലെറിയാൻ ഇട്ടുകൊടുക്കുമായിരുന്നു.. അവന്റെ ചരിത്രം മുഴുവൻ അന്വേഷിച്ചെടുത്ത് പോലീസിനുമുന്നെ മാധ്യമങ്ങളും നമ്മളും അവനെ ക്രൂശിലേറ്റുമായിരുന്നു… ചർച്ചകളിൽ മരണപെട്ടവളുടെ മുഖം പൊക്കിപ്പിടിച്ചു കൊണ്ട് അവൾക്ക് നീതി കിട്ടണമെന്ന് ഘോരഘോരം പ്രസംഗിക്കുമായിരുന്നു.. തെരുവുകളിൽ പ്രതിക്ഷേധങ്ങളും മെഴുകുതിരി കത്തിക്കലും ഉണ്ടാകുമായിരുന്നു..പക്ഷേ മരിച്ചത് ഒരു ആൺകുട്ടി ആയപ്പോൾ അതൊരു സെൻസേഷണൽ വാർത്ത ആയില്ല.. ആ പയ്യനുവേണ്ടി ഒരു അന്തിചർച്ചകളും കണ്ടില്ല.. ആരും നെടുനീളൻ പോസ്റ്റുകൾ ഇട്ടില്ല.. ഹാഷ്ടാഗുകൾ ഉണ്ടാക്കിയില്ല..
വിഷം കൊടുത്ത പെൺകുട്ടിയുടെ വീട് തേടി ആരും പോയില്ല.. അവളുടെ സ്വഭാവത്തെ പറ്റി അയൽവക്കംകാരോട് തിരക്കിയില്ല.. അവൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള ഫോട്ടോകൾ തിരഞ്ഞുപെറുക്കി ബിജിഎം ഇട്ട് പ്രദര്ശിപ്പിച്ചില്ല.. കാരണം…മരിച്ചത് ഒരു ആണ്കുട്ടിയാണല്ലോ..”നീതി” എന്നുമുതലാണാവോ പെണ്ണിനുവേണ്ടി റിസേർവ് ചെയ്തത്… പെണ്ണിന് മാത്രം ഇത്രയധികം “സംരക്ഷണങ്ങൾ” “കരുതലുകൾ”തുല്യത സംസാരിക്കുന്നവരുടെ നാട്ടിൽ പെണ്ണ് കഞ്ചാവ് വില്ക്കുമ്പോഴും ഒരാളെ കൊല്ലുമ്പോഴും ഒക്കെ സംസാകാരിക നായികാ നായകന്മാർ എന്തിനാണ് ഓടിയൊളിക്കുന്നത്.. എന്തെ പുരുഷൻ ഈ നാട്ടിൽ നീതി അർഹിക്കുന്നില്ലേ…???”മരിച്ചതൊരു മനുഷ്യനാണ്..” കൊന്നുകളഞ്ഞതാണ്.. സംസാരിക്കുന്നത് ഒരു ജീവന്റെ വിലയെപ്പറ്റിയാണ്..