മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സോനാ നായർ.1996 ന്റെ തുടക്കും മുതൽ സിനിമാ സീരിയൽ രംഗത്തെ നിറ സാന്നിധ്യമാണ് സോനാ നായർ .നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും കഴിവ് തെളിയിച്ച താരം ഇന്നും പ്രേക്ഷകരുടെ ഇഷ്ട നടിയാണ്.
1986 കാലഘട്ടത്തിലെ ഒരു സിനിമയിൽ ബാലതാരമായി വേഷമിട്ടായിരുന്നു സോനാ നായർ മലയാള ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തൂവൽകൊട്ടാരം എന്ന സിനിമയിൽ വേഷമിടുന്നത്. നായിക കഥാപാത്രമായ വേഷങ്ങൾ അധികമൊന്നും ചെയ്യാൻ അവസരം കിട്ടാത്ത നടികൂടിയാണ് സോനാ നായർ തനിക്ക് കിട്ടിയ ചെറിയ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ സോനക്ക് കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല.
വിവാഹ ശേഷവും അഭിനയം തുടരുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സോനാ നായർ. തന്റെ വിജയങ്ങളുടെ എല്ലാം ഒരേ ഒരു കാരണം എന്റെ ഭർത്താവ് മാത്രമാണ് .ഞാൻ വേറെ ഒരാളെയാണ് വിവാഹം ചെയ്തതെങ്കിൽ ഒരു പക്ഷേ ഞാൻ ഇവിടെ ഒന്നും എത്തില്ലായിരുന്നു എന്നും സോന പറയുന്നു.
വിവാഹ ശേഷം നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് സോനാ നായർ മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ സോന തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. സോനാ നായർ ഇപ്പോൾ മലയാള ടെലിവിഷൻ പരമ്പരകളിൽ തിരക്കുള്ള നടിയാണ്.