ചിലപ്പോൾ പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശ്രുതി രജനികാന്ത്.പിന്നീട് കുഞ്ഞെൽദോ എന്ന ചിത്രത്തിലും അഭിനയിച്ചുവെങ്കിലും ശ്രുതി രജനികാന്ത് എന്ന നടിയെ മകയാളികൾ തിരിച്ചറിയുന്നത് ഫ്ലവേഴ്സ് ടി വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപഴം എന്ന ജനപ്രിയ പരമ്പരയിലൂടെയാണ്. സ്ഥിരം കളീഷേ കണ്ണീർ പരമ്പരകളിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രോഗ്രാമുകളാണ് ജനപ്രിയ ചാനലായ ഫ്ലവേഴ്സിൽ സം പ്രേക്ഷണം ചെയ്യാറുള്ളത് .
ഉപ്പും മുളകും എന്ന പരമ്പരക്കുശേഷം ഫ്ളവേഴ്സ് അവതരിപ്പിച്ച ചക്കപ്പഴം എന്ന പരമ്പര ഇന്ന് മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പരമ്പരയിൽ ശ്രീകുമാറാണ് പ്രധാന വേഷത്തിൽ എത്തുന്നത്.നർമ്മത്തിൽ ചാലിച്ച പരമ്പര ചുരുങ്ങിയ സമയംകൊണ്ടാണ് ജനഹൃദയങ്ങൾ കീഴടക്കിയത്.പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രമാണ് ശ്രുതി അവതരിപ്പിക്കുന്നത്.പൈങ്കിളിക്ക് ഒരു കുഞ്ഞുമോനുമുണ്ട്.
പരമ്പരയിൽ ചെറിയ പ്രായത്തിൽ അമ്മയായി വേഷമിടുക എന്നത് ഒരു ചെറിയ വെല്ലുവിളി തന്നെയായിരുന്നു എന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പരമ്പരയിൽ തന്റെ മകനായി അഭിനയിക്കുന്ന കുട്ടി തന്റെ ശരിക്കും മകനാണ് എന്നാണ് ആരാധകർ കരുതിയിരിക്കുന്നത്.എന്നാൽ അത് തന്റെ മകനല്ല എന്നും താൻ വിവാഹിതയല്ല എന്നും ശ്രുതി പറയുകയുണ്ടായി.
അഭിനയ മോഹവുമായി നടന്ന തനിക്ക് 2020 ഒരു അനുഗ്രഹ വർഷമാണ് എന്നും ചക്കപ്പഴം എന്നത് എന്റെ ഭാഗ്യമാണ് എന്നും താരം പറഞ്ഞു.സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം മോഡലിങ് രംഗത്തും നിറ സാന്നിധ്യമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ .