പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ ത്രീയിലെ ഒരു മത്സരാർത്ഥിയാണ് സൂര്യ മേനോൻ. ഐശ്വര്യ റായിയായി മേക്കോവർ നടത്തിയ ചിത്രങ്ങൾ സൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.ഐശ്വര്യയുടെ മുഖച്ഛായ ഉള്ള, കണ്ണുകളുള്ള താരം ഇതിനകം മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിക്കഴിഞ്ഞു.
കേരളത്തിലെ ആദ്യ വനിത ഡിജെ കളിൽ ഒരാൾ കൂടിയായ സൂര്യ ആർജെ, അഭിനേത്രി, നർത്തകി എന്നിങ്ങനെ പല റോളുകൾ കൈകാര്യം ചെയ്ത ആള് കൂടിയാണ്. ഒരു വലിയ സ്വപ്നം കൊണ്ടാണ് സൂര്യ ഷോയിൽ എത്തിയത്. ജയകുമാറിന്റേയും മോഹനകുമാരിയുടേയും ഒറ്റ മകളാണ് സൂര്യ ജെ മേനോൻ.
ബിഗ് ബോസ് വീക്കിലിടാസ്ക്കിന്റെ ഭാഗമായി തന്റെ ജീവിത കഥ വെളിപ്പെടുത്തി ആർജെ സൂര്യ. ആർജെ, അഭിനേത്രി, നർത്തകി എന്നിങ്ങനെ പല റോളുകൾ കൈകാര്യം ചെയ്തുവെങ്കിലും ഒന്നിലും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് സൂര്യ പറയുന്നത്. ഇപ്പോഴും താൻ ജീവിതത്തോട് പോരാടി കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു.