ദിലീപ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ശൃംഗാരവേലൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇഷ്ട നായികയായി മാറിയ താര മാണ് വേദിക. തെലുങ്കിലും തമിഴിലും കന്നടയിലും നിരവധി സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്ത താരത്തിന് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുണ്ട്.
മദ്രാസി എന്ന ചിത്രത്തിലൂടെയാണ് വേദിക സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ തീയ്യറ്ററുകളിൽ വലിയ വിജയമായിരുന്നു. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ വേദിക ജനിച്ചതും വളർന്നതും മഹാരാഷ്ട്രയിലെ സോലാപൂർ എന്ന സ്ഥലത്താണ്. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പറന്ന് വേദിക മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക്.കടന്നു വരുന്നത്.
കിഷോർ നമിത് കപൂർ എന്ന സ്കൂളിലാണ് വേദിക നൃത്തവും അഭിനയവും പഠിച്ചത്. തമിഴ് സൂപ്പർ സ്റ്റാർ സൂര്യയുടെ കൂടെ ഒരു ബിസ്ക്കറ്റിന്റെ പരസ്യ ചിത്രത്തിലും വേദിക അഭിനയിച്ചിട്ടുണ്ട് .സമൂഹ മാധ്യമങ്ങളിൽ എപ്പോഴും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട് . മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന വേദികയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഗ്ലാമർ ലുക്കിൽ വേദിക പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്.ബീച്ചിൽ മത്സ്യകന്യകയെ പോലെ ഗ്ലാമർ ലുക്കിൽ നിൽക്കുന്ന വേദികയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുതത്തിരിക്കുകയാണ്.വേദികയുടെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ..