ഫഹദ് ഫാസിൽ നായകനായി എത്തിയ മൺസൂൺ മാഗോസ് എന്നചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ മേനോൻ. തമിഴ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് തന്റെ വരവരിയിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ രേഖ എന്ന കഥാപാത്രം അവതരിപ്പിച്ച ഐശ്വര്യ മലയാള സിനിമാ ആർധകരുടെ ഇഷ്ട നടിയായി മാറുകയായിരുന്നു.
മോഡലിങ് രംഗത്ത് സജീവമായിരുന്ന ഐശ്വര്യ സിനിമാ മേഖലിയിലേക്ക് കടന്നുവരുന്നതും മോഡലിങ്ങിലൂടെയാണ് .ഇന്ന് തമിഴ് കന്നഡ തെലുങ്ക് ചിത്രങ്ങളിൽ തിരക്കേറിയ നായികയാണ് താരം.ആപ്പിൾ പെണ്ണായി തമിഴ് ചലച്ചിത്ര ലോകത്തെ ഇഷ്ട താരമായി മാറിയ ഐശ്വര്യ തമിഴ്നാട്ടിൽ നിരവധി ആരാധകരെ സ്വന്തമാക്കി.താരത്തിന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ വൺ മില്യൺ ഫോളേവേഴ്സ് ഈ അടുത്താണ് ആയത് അതിന്റെ സന്തോഷം ഐശ്വര്യ തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
തമിഴിലും തെലുങ്കിലുമായി മുൻനിര നായകൻമാരുടെ നായികയായി അഭിനയിച്ച താരത്തിന്.മലയാള സിനിമയിൽ അത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല.കേരളവുമായി താരത്തിന്റെ കുടുംബത്തിന് ബന്ധം ഉണ്ടെങ്കിലും ഐശ്വര്യ ജനിച്ചു വളർന്നത് തമിഴ് നാട്ടിലെ ഈറോഡ് എന്ന സ്ഥലത്താണ്. പഠന കാലം മുതലേ മോഡലിങ്ങിൽ താല്പര്യമുള്ള താരം നല്ലൊരു നർത്തകികൂടിയാണ്.
ഒരു സ്വകാര്യ ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഐശ്വര്യ ആ ജോലി ഉപേക്ഷിച്ചാണ് മോഡലിങ് രംഗത്ത് എത്തിയത്.നിരവധി പരസ്യ ചിത്രങ്ങളിൽ മോഡലായി എത്തിയ താരം പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാ വിഷയം.ഗ്ളാമർ ലൂക്കിൽ ഐശ്വര്യ പങ്കുവെച്ച കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ