ഗബ്രി!! ഒറ്റയ്ക്ക് നിന്ന് ജയിക്കാമായിരുന്ന ഒരു കരുത്തനായ മത്സരാർഥിയുടെ താളം പിഴച്ചു പോയത് ജാസ്‌മിൻ ഒപ്പം ചേർന്നത് കൊണ്ട് മാത്രമാണ് … ജാസ്മിനെ തിരിച്ചറിയാതെ പോയത് തന്നെയാണ് ഈ ചെറുപ്പക്കാരന് വിനയായത്

കഴിഞ്ഞദിവസം ബിഗ് ബോസ് വീടിനെ തന്നെ ഞെട്ടിപ്പിച്ച ഒരു എവിക്ഷനായിരുന്നു നടന്നിരുന്നത്. ഇത്തവണ ബിഗ്ബോസ് ഏറ്റവും കൂടുതൽ സെൻസേഷണൽ ആയ പേരായിരുന്നു ജാസ്മിൻ ഗബ്രി എന്നീ രണ്ടുപേരുകൾ ഇവർ രണ്ടുപേരും ഈ വട്ടം ബിഗ്ബോസിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്ന് പറയുന്നതാണ് സത്യം. ഇവരുടെ ലൗ കോംബോ വർക്കായില്ല എന്ന് മാത്രമല്ല പലർക്കും ഇത് ഇഷ്ടമാവുകയും ചെയ്തിരുന്നില്ല ഇതിനെ തുടർന്നാണ് എലിമിനേഷനിൽ ഗബ്രി ഔട്ട് ആയി പോകുന്നത് എല്ലാവരെയും ഞെട്ടിച്ചിരുന്നു കാരണം ഇത്രത്തോളം കണ്ടന്റ്റുകൾ നൽകുന്ന മത്സരാർത്ഥികളെ എന്തുകൊണ്ടാണ് ഏഷ്യാനെറ്റ് ഔട്ട് ആക്കിയത് എന്ന് ആർക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല

ഇപ്പോഴിതാ ഗബ്രി എന്തുകൊണ്ടാണ് ഔട്ടായി പോയത് എന്ന് ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഗബ്രി ഒറ്റയ്ക്ക് കളിക്കുകയായിരുന്നു എങ്കിൽ മികച്ച ഒരു മത്സരാർത്ഥി ആയിരുന്നു എന്നും ഈ ഒരു പരിപാടിയിൽ കൂടുതൽ ഓവർ സ്മാർട്ട്നെസ്സ് കാണിക്കാൻ പോയതാണ് പ്രശ്നമായി മാറിയത് എന്നും ഒക്കെയാണ് ഈ കുറിപ്പിൽ പറയുന്നത് വളരെ മികച്ച രീതിയിൽ ടോപ് ഫൈവ് എത്തേണ്ട ഒരു മത്സരാർത്ഥിയായിരുന്നു പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ് എന്നും ചിലർ പറയുന്നുണ്ട് വളരെ വേഗം തന്നെ ഈ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഗബ്രി!! ഒറ്റയ്ക്ക് നിന്ന് ജയിക്കാമായിരുന്ന ഒരു കരുത്തനായ മത്സരാർഥിയുടെ താളം പിഴച്ചു പോയത് ജാസ്‌മിൻ ഒപ്പം ചേർന്നത് കൊണ്ട് മാത്രമാണ് … ജാസ്മിനെ തിരിച്ചറിയാതെ പോയത് തന്നെയാണ് ഈ ചെറുപ്പക്കാരന് വിനയായത് … ഒട്ടും മമത തോന്നിയില്ല ജാസ്മിനെന്ന മത്സരാർഥിയുടെ വാവിട്ടു കരച്ചിലിനോട് ..ബിഗ് ബോസ്സ് വീട്ടിനകത്തും ഇത് തന്നെയാണ് അവസ്ഥ .. ശരണ്യയും ശ്രീതുവും അവൾക്കു നൽകിയ തണുത്ത പ്രതികരണം അതിനു തെളിവാണ് … മറ്റൊരാളെ വെട്ടി മാറ്റി മുന്നോട്ടു പോവുമ്പോഴും “ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം ” എന്ന് മനസ്സിൽ കരുതിയ ജാസ്മിന്റെ മനസാഇന്റെ ദുർഘടാവസ്ഥ ഇപ്പോഴെങ്കിലും ഗബ്രി തിരിച്ചു അറിഞ്ഞിട്ടുണ്ടാവണം … ഗബ്രിയോട് സ്വന്തം സഹോദരി പോലും വന്നു പറഞ്ഞതാണ് …ഒറ്റയ്ക്ക് നിന്ന് കളിയ്ക്കാൻ …പക്ഷെ ജാസ്മിനെന്ന ചുഴി അയാളെ ലക്‌ഷ്യം വെച്ച് കൊണ്ട് തന്നെ ചുറ്റി …അയാൾ വീണു …. വീഴ്ചയുടെ അഗാതതയിലേക്കു …. …… ഗബ്രി, നിങ്ങൾക്ക് ജാസ്മിനെന്ന സ്ത്രീയുടെ മായാവലയത്തിനപ്പുറം നിങ്ങൾ നിന്നിരുന്നെങ്കിൽ ചെയ്യാൻ ഒരുപാടുണ്ടായിരുന്നു ആ വീട്ടിൽ …..

Scroll to Top