അവളോടുള്ള എൻറെ ഇഷ്ടം,ഈ ബന്ധം ആർക്ക് വിചാരിച്ചാലും തകർക്കാൻ സാധിക്കില്ല:  മൂർച്ചയേറുന്ന വാക്കുകളുമായി ഗബ്രി

മലയാള ടെലിവിഷൻ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വേദി നിർണയമായിരുന്നു കഴിഞ്ഞദിവസം ബിഗ് ബോസിൽ നടന്നത് അപ്രതീക്ഷിതമായാണ്. സ്ട്രോങ്ങ് ആയ മത്സരാർത്ഥി ഗബ്രി ഷോയിൽ നിന്നും പുറത്തായി. കേരളത്തിൽ എത്തിയതിനുശേഷം മാധ്യമപ്രവർത്തകർ ഗബ്രിയോട് ഏറ്റവും അധികം ചോദിച്ചത് ജാസ്മിനെ കുറിച്ചായിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പലതരം ഉത്തരം നൽകിയതുമില്ല. മോഹൻലാലിനോടൊപ്പം നിന്നപ്പോൾ യാത്ര പറഞ്ഞ സമയം എന്തുകൊണ്ട് ജാസ്മിന്റെ പേര് എടുത്തു പറഞ്ഞില്ല എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അത് മനഃപൂർവം ചെയ്തതാണെന്നും അവളോട് യാത്ര പറഞ്ഞിട്ടാണ് താൻ ഇറങ്ങുന്നത് അവരുടെ മുന്നിൽ വന്നു നിന്ന് വീണ്ടും ഞാൻ ആ പേര് പറഞ്ഞാൽ അവൾക്ക് അത് വീണ്ടും വേദന ഉണ്ടാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പറയാതിരുന്നതെന്ന് അറിയിച്ചു.

കൂടാതെ ഷോയിൽ വെച്ച് ജാസ്മിനോടുള്ള ബന്ധം പ്രണയമായിരുന്നു എന്നും ഷോയിൽ നിന്ന് പുറത്തുവന്നാൽ ഈ ബന്ധം ഇനിയും ഉണ്ടാകുമോ എന്നും മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. താനും ജാസ്മിനും ഒരുമിച്ചിരുന്നത് ഒരിക്കലും തന്റെ ഗെയിമിനെ ബാധിച്ചിട്ടില്ലന്നും. ജാസ്മിനെ എതിർക്കേണ്ട സ്ഥലത്ത് എതിർത്തിട്ടുണ്ടെന്നും ആ ബന്ധം ശക്തമാക്കിയിട്ടുള്ള ഒരിക്കലും അത് തന്നെ തളർത്തിയിട്ടില്ലെന്നും ഗബ്രി ഷോയിലൂടെ പറഞ്ഞു.

ഞാൻ പോയതുകൊണ്ട് അവൾ ഒരിക്കലും തളരില്ല. അവൾ ഒരു സ്ട്രോങ്ങ് ആയ വ്യക്തിയാണ്. ഒന്നോ രണ്ടോ ദിവസം വീക്ക് ആകും. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമായ ധാരണ ഞങ്ങൾക്കുണ്ട്. എത്രത്തോളം ഇഷ്ടമുണ്ട് എന്നും താങ്കൾക്ക് അറിയാം എന്ന് ഗബ്രി മാധ്യമപ്രവർത്തകരെ അറിയിച്ചു.

Scroll to Top