എന്ത് കൊണ്ട് നോറ മറ്റുള്ളവരെക്കാൾ അർഹത ഉള്ളവൾ ആണ്?

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു വിഷയം പ്രേക്ഷക വിധിപ്രകാരം പുറത്തുപോയ നോ റേ എന്തുകൊണ്ട് ബിഗ് ബോസ് വീണ്ടും സീക്രട്ട് റൂമിൽ കയറ്റി എന്നതാണ് പ്രേക്ഷകരുടെ വിധിപ്രകാരം പുറത്തുപോയ ഒരു വ്യക്തിയെ ഉളുപ്പില്ലാതെ വീണ്ടും കയറ്റി കൊണ്ട് വരുന്നത് ശരിയല്ലാത്ത രീതിയാണെന്ന് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നുണ്ട് എന്നാൽ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും ശ്രദ്ധ നേടുന്നുണ്ട് അത്തരത്തിൽ എന്തുകൊണ്ടാണ് താരത്തിന് അർഹതയുള്ളത് ബിഗ് ബോസിൽ നിൽക്കാൻ എന്നു പറഞ്ഞുകൊണ്ടുള്ള ഒരു ആരാധികയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഈ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

എന്ത് കൊണ്ട് നോറ മറ്റുള്ളവരെക്കാൾ അർഹത ഉള്ളവൾ ആണ്? ആദ്യ വീക്ക് തന്നെ ജബ്രികൾ നോറയെ നല്ലപോലെ അവോയ്ഡ് ആക്കി വിട്ടത് നമ്മൾ വ്യക്തമായി കണ്ടതാണ്, അതിൽ പിന്നെ ഒറ്റക്ക് നിന്നൊരു പോരാട്ടം ആയിരുന്നു അത് തന്നെ അവളുടെ വിജയവും!കരച്ചിൽ, ചീവീട് എന്നൊക്കെ പറഞ്ഞ് പലരും കളിയാക്കുമെങ്കിലും പറയേണ്ട കാര്യം പലരുടെയും മുഖത്തു നോക്കി തുറന്ന് പറയാനും, ടൈമിംഗ് നോക്കി കണ്ടന്റ് കൊടുക്കാനും നോറക്ക് വ്യക്തമായി അറിയാം. ഗബ്രിയേയും, ജിന്റോയെയും പുറത്താക്കി അകത്തേക്ക് കേറ്റാൻ നേരത്ത് ഒറ്റക്ക് നിന്ന് എതിർത്തത് തുറന്ന് പറയാതെ വയ്യ പലരും പറയുന്നത് ജാസ്മിന്റെ കുറ്റം മാത്രമാണ് നോറ പറയുന്നത് എന്ന്, പക്ഷെ സംഭവം നേരെ തിരിച്ചാണ് തോന്നിയിട്ടുള്ളത്….. നോറ എന്ത് ചെയ്താലും അത് ചിക്കി ചികഞ്ഞു എടുക്കൽ ആണ് ജാസ്മിന്റെ പണി (Eg: റെസ്മിൻ പുറത്ത് പോയത് നോറയുടെ ഫ്രണ്ട്ഷിപ് കാരണം ആണെന്ന് ജാസ്മിൻ പറഞ്ഞ സന്ദർഭം ആര് കാരണം ആണെന്ന് നമുക്ക് വ്യക്തമായി അറിയാം)4സാബു – ശ്വേത വന്ന് ഉപദേശിച്ച സമയത്ത് ജാസ്മിൻ നോറയോട് സോറി പറഞ്ഞപ്പോൾ നോറ അക്‌സെപ്റ്റ് ചെയ്തു,

നേരെ തിരിച്ചു നോറ ചെയ്തപ്പോൾ ജാസ്മിൻ അത് കേക്കാൻ കൂടി കൂട്ടാക്കിയില്ല അങ്ങനെ എത്ര എത്ര കാര്യങ്ങൾ ആണ് നോറ മറ്റുള്ള പലരേക്കാൾ മുകളിൽ എത്താൻ ചാൻസ് ഉള്ളത്….റീസെന്റലി എടുത്തു നോക്കിയാൽ ഇന്നലെ നടന്ന സംഭവം, നോറ എന്തോ അപരാതം ചെയ്തത് പോലെയാണ് എല്ലാവരും പെരുമാറിയത്, ജാസ്മിൻ ഒക്കെ ചിരിക്കുകയായിരുന്നു എന്തായാലും റീ എൻട്രി നല്ലൊരു പരിപാടി ആയിരുന്നു ബിഗ് ബോസ്സ്  ഈ സീസണിലെ തന്നെ നല്ലൊരു പരുപാടി

 

Scroll to Top