ചവിട്ടി തേച്ചവരുടെ മുന്നിലൂടെ വിജയകിരീടം ചൂടി നില്‍ക്കേണ്ടത് നിങ്ങള്‍ തന്നെയാണ്: നടി റോഷ്ന

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറിയ സുരേഷ് ഗോപിയെ പ്രശംസിച്ച്‌ നടി റോഷ്ന ആൻ റോയ്. രാഷ്ട്രീയം മറന്ന് ചരിത്രം വഴി മാറിയ വിജയമാണ് സുരേഷ് ഗോപിയുടേതെന്ന് റോഷ്ന പറയുന്നു.

രാഷ്ട്രീയം മറന്ന് ചരിത്രം വഴി മാറിയ വിജയം. സന്തോഷം സുരേഷേട്ടാ. നിങ്ങള്‍ തീർച്ചയായും വിജയിക്കേണ്ട ഒരാള്‍ തന്നെയാണ്. വോട്ടു ചോദിക്കാൻ ചെല്ലുമ്പോള്‍ പോലും അവണനയോടെ നിങ്ങളെ നോക്കി കണ്ടവർക്കു മുന്നില്‍ തൃശൂർ ഞാൻ ഇങ്ങ് എടുക്കുവാ എന്ന് പറഞ്ഞ വാചകത്തില്‍ മേല്‍ എത്രത്തോളം അദ്ദേഹത്തെ പറയാമോ അത്രത്തോളം തരം താഴ്ത്തി ചവിട്ടി തേച്ചവരുടെ മുന്നിലൂടെ വിജയകിരീടം ചൂടി നില്‍ക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.

അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങള്‍, അദ്ദേഹത്തിന്‍റെ മാനുഷിക മൂല്യങ്ങളെ, കലാ പ്രവർത്തനങ്ങളെ…ഇതിനെ എല്ലാം മറന്ന ആളുകള്‍, വോട്ട് ചോദിക്കാൻ ചെന്നപ്പോള്‍ പോലും അയാളോട് പെരുമാറിയ രീതി, എവിടെയൊക്കെ അധിക്ഷേപിക്കാമോ അവിടെയൊക്കെ അദ്ദേഹത്തെ തരം താഴ്ത്തി നിർത്തി, തോറ്റു തുന്നം പാടിയ അതേ സ്ഥലത്തു തന്നെ വീണ്ടും നിന്നു അയാള്‍ വിജയിച്ചിരിക്കുകയാണ്. ഇന്നയാളുടെ ദിവസമാണ്. അപ്പോള്‍ പറഞ്ഞപോലെ, തൃശൂർ, ഞാൻ അങ്ങോട്ട് എടുത്ത്. റോഷ്നയുടെ വാക്കുകള്‍.

Scroll to Top