അമ്പലത്തില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ ഹസീന എന്ന പേര് പ്രശ്നമാകുമെന്ന് പറഞ്ഞു, അങ്ങനെയാണ് ഉഷ എന്ന് ഇട്ടത്, ബന്ധുക്കള്‍ക്കും സമുദായത്തിനും പ്രശ്നമായി- ഉഷ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉഷ എന്ന ഹസീന. “നോക്കെത്താദൂരത്ത് കണ്ണും നട്ട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടപ്പോൾ ഹസീനയ്‌ക്ക് ലഭിച്ചത് ഒരുപിടി നല്ല കഥാപാത്രങ്ങളാണ്. കാർണിവൽ, കിരീടം, വടക്കുനോക്കി യന്ത്രം, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. ഹസീന എന്ന തന്റെ പേര് മാറ്റി ഉഷ എന്ന് ആക്കിയതിനെക്കുറിച്ച്‌ സംസാരിക്കുകയാണ് താരം.

ഉഷയുടെ വാക്കുകള്‍ ഇങ്ങനെ,

‘ബാലചന്ദ്ര മേനോൻ സാർ എല്ലാ നായികമാരുടെയും പേര് മാറ്റുമായിരുന്നു. അങ്ങനെ എന്റെയും മാറ്റണമെന്ന് പറ‌ഞ്ഞു. ആദ്യം പേര് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ പിതാവ് പറഞ്ഞത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേരാണ് മോള്‍ക്ക് ഇട്ടത് എന്നായിരുന്നു. പക്ഷേ സാർ പറഞ്ഞു അമ്പലത്തില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ ആ പേര് പ്രശ്നമാകുമെന്ന്. അങ്ങനെയാണ് ഉഷ എന്ന് ഇട്ടത്.

രണ്ടാമത്തെ സിനിമയ്ക്ക് അത് മാറ്റമെന്ന് പറഞ്ഞെങ്കിലും ഞാൻ മാറ്റിയില്ല. ഉഷയെന്ന പേര് ഇട്ടതിന് ബന്ധുക്കള്‍ക്കും സമുദായത്തിലുമെല്ലാം വലിയ എതിർപ്പ് ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ എല്ലാ പേരും എല്ലാവരും ഇടാറുണ്ട്’

Scroll to Top