ഉണ്ണി മുകുന്ദനെതിരെ അസഭ്യം കലർന്ന പ്രയോ​ഗം, ഷെയിൻ നിഗത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം

ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെയിൻ നടത്തിയ പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നു. നടി മഹിമാ നമ്പ്യരെ പരിഹസിക്കാൻ വേണ്ടി ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയേയും ഷെയിൻ നി​ഗം ഇകഴ്‌ത്തി സംസാരിച്ചതാണ് പുതിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തുടക്കം കുറിച്ചിരിക്കുന്നത്.

അസഭ്യം കലർന്ന തരത്തിൽ സഹപ്രവർത്തകനായ നടനെ പരിഹസിക്കുകയാണ് ഷെയിൻ ചെയ്തതെന്ന് ജനങ്ങൾ വിമർശിക്കുന്നു. ഉണ്ണി മുകുന്ദൻ-മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയിൻ മോശം പരാമർശം നടത്തിയത്.

ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ UMF-നെ അശ്ലീല ഭാഷയിൽ പ്രയോ​ഗിച്ചാണ് മഹിമാ നമ്പ്യരെ ഷെയിൻ പരിഹസിച്ചത്. ഈ സമയത്ത് അവതാരകയും മഹിമാ നമ്പ്യാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. ഷെയിൻ പ്രയോ​ഗിച്ചത് വളരെ മോശം പദ പ്രയോ​ഗമാണ്, ലഹരി ഉപയോ​ഗിച്ചാണോ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നത്, അച്ഛന്റെ പേരിന് കളങ്കം വരുത്തുന്നു എന്നിങ്ങനെ നീളുന്നു ഷെയിൻ നി​ഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

വിവാദങ്ങളുടെ പേരാണ് ഷെയിൻ നിഗം. ഷൂട്ടിം​ഗ് ലൊക്കേഷനുകളിലെ അച്ചടക്കമില്ലായ്മയും അടുത്തിടെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളുമെല്ലാം വലിയ വിവാദമായിരുന്നു. അമ്മ സംഘടനയിൽ നിന്നുവരെ ഷെയിനിന് നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. വാക്കും പ്രവൃത്തിയും ശ്രദ്ധിച്ച് വേണമെന്ന് ജനങ്ങളും വിമർശിക്കുന്നു.

Scroll to Top