ആത്മാർഥമായി പരിശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല, 58ൽ നിന്ന് 52ലേക്ക്, വെയിറ്റ് ലോസ് ജേർണി പങ്കിട്ട് അമേയ മാത്യു

ശരീര ഭാരം കുറച്ച് മേക്കോവര്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു. ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്ന സന്ദേശത്തോടെയാണ് ഭാരം കുറയ്ക്കുന്നതിന് മുന്‍പും പിന്‍പുമുളള ചിത്രം അമേയ പങ്കുവെച്ചത്. ഇതുപോലൊരു ചിത്രം പങ്കുവെക്കാന്‍ ധൈര്യം വേണമെന്നും മറ്റുളളവര്‍ക്കു കൂടി പ്രചോദനമാകാന്‍ വേണ്ടിയാണ് താന്‍ ഇത്തരമൊരു ചിത്രം പങ്കുവെക്കുന്നതെന്നും അമേയ പറയുന്നു.

എന്റെ വെയ്റ്റ് ലോസ് ജേര്‍ണി, നാട്ടിലായിരുന്നപ്പോള്‍ കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോള്‍ ഉള്ള ആക്രാന്തം… Canada വന്നപ്പോള്‍ ഇവിടെയുള്ള വെറൈറ്റി ഫുഡിനോടുള്ള ആക്രാന്തം… എല്ലാം കൂടെ ആയപ്പോള്‍ കയ്യിന്ന് പോയി , വീണ്ടും തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് തുടങ്ങിയ ഫാസ്റ്റിംഗും വര്‍ക്കൗട്ടും എന്നെ ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിച്ചു ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല സുഹൃത്തുക്കളേ.

ഞാന്‍ ആഗ്രഹിച്ച ഫലം നേടിയതിനു ശേഷം മാത്രമേ എന്റെ ശരീരത്തിന്റെ പരിവര്‍ത്തന ചിത്രം പോസ്റ്റ് ചെയ്യൂ എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ എന്റെ ഈ യാത്ര നിങ്ങളുമായി പങ്കിടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതുപോലൊരു ചിത്രം പങ്കിടാന്‍ ധൈര്യം ആവശ്യമാണ് എന്നാല്‍ നമ്മുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിലും മറ്റുളളവരെ പ്രചോദിപ്പിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നു- അമേയ കുറിച്ചു.
കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തയായ താരമാണ് അമേയ മാത്യു. ആട് 2 , ദ് പ്രീസ്റ്റ്, തിമിരം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഫോട്ടോഷൂട്ടുകളും ആരാധകരുടെ ഇടയില്‍ വൈറലാവാറുണ്ട്. കാനഡയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ ജീവിത പങ്കാളി.

Scroll to Top