ഞാന്‍ മാത്രമല്ല, കെഎസ്ആർടിസി ഡ്രൈവർക്കെതിരെയുള്ള റോഷ്നയുടെ വെളിപ്പെടുത്തലിനോട് ഒറ്റ വരിയിൽ പ്രതികരിച്ച് മേയർ

ഡ്രൈവര്‍ യദുവിനെതിരായി നടി റോഷ്ന ആന്‍ റോയ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രന്‍. ‘ഞാന്‍ മാത്രമല്ല’ എന്ന ഒറ്റ വരി പ്രതികരണമാണ് ആര്യ നടത്തിയത്. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തന്‍റെ ഫെയ്സ്ബുക്ക് പോജിലൂടെയാണ് ആര്യയുടെ പ്രതികരണം.

കെഎസ്ആര്‍ടിസി ഡ്രെവര്‍ യദുവുമായി ഉണ്ടായ തര്‍ക്കത്തില്‍ വലിയ സൈബര്‍ ആക്രമണമാണ് ആര്യയ്ക്ക് നേരെ നടക്കുന്നത്. ഇതിനിടെയാണ് തനിക്കും സമാനമായ അനുഭവം ഉണ്ടായതായി നടി റോഷ്ന ആന്‍ റോയിയുടെ വെളിപ്പെടുത്തല്‍.

മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയില്‍ ഡ്രൈവര്‍ യദുവില്‍ നിന്ന് തനിക്ക് സമാനമായ മോശം അനുഭവം ഉണ്ടായെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞു എന്നുമാണ് നടിയുടെ ആരോപണം.

യദു ഓടിച്ച കെഎസ്ആര്‍ടിസി ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ വന്ന് ഹോണടിച്ച് ബഹളം ഉണ്ടാക്കി. ഇത് ചോദ്യം ചെയ്യവെ ആയിരുന്നു ദുരനുഭവം. വിഷയത്തെ കുറിച്ച് അപ്പോള്‍ തന്നെ എംവിഡിയെ അറിയിച്ചെന്നും. എന്നാല്‍ എംവിഡി ഉദ്യാഗസ്ഥര്‍ അപ്പോള്‍ തന്നെ സംസാരിച്ച് പരിഹരിച്ച് വിട്ടു എന്നുമാണ് നടിയുടെ വാക്കുകള്‍.

 

Scroll to Top