മലയാളികൾക്കുള്ള പരമമായ പുച്ഛമാണ് ഇത്തരത്തിൽ ആ ഇന്റർവ്യൂസിലും അതിന്റെ കട്ട് ബൈറ്റ്സിലുമൊക്കെ കമന്റുകളിൽ മെഴുകി തീർക്കുന്നതെന്ന് തോന്നുന്നു

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദേവനന്ദ വലിയ സ്വീകാര്യത തന്നെയാണ് ദേവനന്ദയ്ക്ക് ആദ്യ ചിത്രത്തിലൂടെ ലഭിച്ചത് തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി ദേവനന്ദം മാറുകയും ചെയ്തിട്ടുണ്ട് അടുത്തകാലത്തെ തമിഴിൽ വരെ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് സാധിച്ചു എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതും ദേവനന്ദമാണ് ദേവനന്ദയുടെ ഒരു അഭിമുഖം വളരെയധികം വൈറലായി ഈ അഭിമുഖത്തിൽ ദേവനന്ദ സംസാരിക്കുന്ന രീതികൾ കണ്ടുകൊണ്ട് പലരും മോശം രീതിയിലുള്ള കമന്റുകളാണ് നൽകുന്നത് ഇപ്പോൾ അതിനെക്കുറിച്ച് ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

കുറച്ചു ദിവസങ്ങളായി സൈബറിടങ്ങളിലെ ട്രോളുകളിൽ ഈ പതിനൊന്നു വയസുകാരി പിന്നെയും നിറയുന്നു. സിനിമ പ്രൊമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിലെ മറുപടിയാണ് കണ്ടന്റ്. ദേവനന്ദനയിലെ അഭിനേത്രിയുടെ പൊട്ടെൻഷ്യൽ എന്തെന്ന് മനസിലാക്കാൻ മാളികപ്പുറം തന്നെ ധാരാളം എങ്കിലും ആ കണ്ടതിനു അപ്പുറമാണ് അവളിലെ നിരീക്ഷണ പാടവവും കഴിവും പൊതു ബോധവുമൊക്കെ എന്ന് അന്നത്തെ അഭിമുഖങ്ങളിലും പ്രകടമായിരുന്നു.ഓരോ മറുപടിയിലും അത്രത്തോളം വ്യക്തമായ കാഴ്ചപ്പാടുകൾ . അത്തരത്തിൽ വ്യക്തമായി ഉത്തരം പറയുന്ന മറുചോദ്യം ചോദിക്കുന്ന ശബ്ദങ്ങളോട് മലയാളികൾക്കുള്ള പരമമായ പുച്ഛമാണ് ഇത്തരത്തിൽ ആ ഇന്റർവ്യൂസിലും അതിന്റെ കട്ട് ബൈറ്റ്സിലുമൊക്കെ കമന്റുകളിൽ മെഴുകി തീർക്കുന്നതെന്ന് തോന്നുന്നു. വാർപ്പ് മാതൃകകൾ ഒക്കെ പാടെ മാഞ്ഞു തുടങ്ങിയ കാലത്തും കുട്ടികൾ എങ്ങനെ ആയിരിക്കണം, സ്ത്രീകൾ എങ്ങനെ ആയിരിക്കണം, പുരുഷന്മാർ എങ്ങനെ ആയിരിക്കണം എന്നൊക്കെ അക്കമിട്ടു അവരെ ചട്ടക്കൂടുകളിൽ ഒതുക്കാൻ ശ്രെമിക്കുന്നവരോട് ആ കുട്ടിയോട് ഒപ്പം എങ്കിലും വളരാൻ ശ്രമിക്കണം എന്ന് മാത്രമേ പറയാൻ കഴിയുന്നുള്ളു. ഒരു വീട്ടിലെ സാധാരണ സംഭാഷണങ്ങളിൽ കുട്ടികൾ കേട്ടു പഠിച്ചു പാസ്സാക്കുന്ന നല്ല ഒന്നാംതരം തെറികൾ വരെ സോഷ്യൽ മീഡിയയിൽ വീഡിയോകൾ ആയി പോസ്റ്റ്‌ ചെയ്യുമ്പോൾ ഇതേ മലയാളികൾ അച്ചോടാ ക്യൂട്ട് എന്ന് ഒക്കെ കമന്റ് ചെയ്യുന്നു,

അവതാരക ആവട്ടെ സെലിബ്രിറ്റി ജഡ്ജ് ആവട്ടെ ആരോടായാലും വായിൽ തോന്നിയ മറുപടികൾ പറഞ്ഞു വൈറൽ ആയ മറ്റൊരു കുട്ടിയേ മിടുക്കി എന്നും ക്യൂട്ട് നെസ് ഓവർ ലോഡ്ന്നും പറഞ്ഞു ആഘോഷം ആക്കുന്നു. സത്യത്തിൽ ഈ കാലഘട്ടത്തിൽ ഇത്രയും വ്യകതമായും നിഷ്പക്ഷമായും മറുപടികൾ പറയാനും ഇടപഴകാനും സാധിക്കുന്ന തരത്തിൽ ദേവനന്ദയെ പ്രാപ്തരാക്കിയ മാതാ- പിതാക്കളെ ഓർത്തു നമുക്ക് അഭിമാനിക്കാം.എത്രത്തോളം പക്വതയോടെയാണ് അവൾ ആ ക്രിഞ്ച് ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ഓൺസ്‌ക്രീനിൽ അത്ഭുതങ്ങൾ സൃഷ്‌ട്ടിക്കുന്ന ഒരു അസാമാന്യ പ്രതിഭയിൽ നിന്നും ഓഫസ്‌ക്രീനിൽ ഇത്രയെങ്കിലും കിട്ടിയില്ലെങ്കിൽ നമ്മളും നിരാശരാവില്ലേ.പ്രായത്തിനൊത്തു വളരുന്നതല്ല ജീവിക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായി വളരുന്നതാണ് ഒരു വ്യക്തിയുടെ യഥാർത്ഥ വ്യക്തിത്വം.10വയസിൽ മണ്ണപ്പം ചുട്ടു വളർന്ന നമ്മളുടെ സ്ഥാനത്തു അല്ല ഇന്നവൾ നിൽക്കുന്നത് എന്ന് കൃത്യമായ തെളിവോടെ ആണ് അവൾ സംസാരിക്കുന്നത്. അവളില്ലെങ്കിൽ ഈ സിനിമ ഉണ്ടാവില്ലായിരുന്നു എന്ന് പണം മുടക്കുന്ന നിർമാതാവ് പറയുന്ന സ്ഥലത്താണ് അവളുടെ ആ maturity അവളുടെ കഴിവിനെ എത്രത്തോളം പോളിഷ് ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത്.തമാശക്കും മറ്റുള്ളവരെ വേദനിപ്പിക്കാനും മാത്രം ഇത്തരത്തിൽ ട്രോളുകളും വിദ്വേഷ പോസ്റ്റുകളും സൃഷ്ടിക്കുന്ന അവസരത്തിൽ അവളുടെ പ്രായോഗിക ബുദ്ധി നിങ്ങൾ കളിയാക്കുന്ന തരത്തിൽ നിങ്ങളെക്കാൾ ഉയർന്ന നിലയിൽ ആയതുകൊണ്ടും വളർന്നു വന്ന സാഹചര്യം അത്തരത്തിൽ ആയതുകൊണ്ടും ഇതൊന്നും ആ പ്രതിഭയെ ബാധിക്കില്ലെന്നു നിസംശയം പറയാം. ഇനിയുമെറെ വെള്ളിത്തിരയിൽ അവളുടെ അത്ഭുതങ്ങൾ കാണാൻ ഇരിക്കുന്നതല്ലേയുള്ളു

Scroll to Top