ഇങ്ങനെ ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ദേവനന്ദ

ഉണ്ണിമുകുന്ദൻ ചിത്രം ‘മാളികപ്പുറ’ത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മാളികപ്പുറത്തിന് മുമ്പ് മിന്നല്‍ മുരളി, മൈ സാന്റ, ഹെവൻ, തൊട്ടപ്പൻ, സൈമണ്‍ ഡാനിയല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. മാളികപ്പുറം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ കൂടുതല്‍ അവസരങ്ങളം കുട്ടിയെ തേടിയെത്തി.

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍ മണിയൻപിള്ള രാജു നിർമ്മിച്ച്‌ നവാഗതനായ മനു രാധാകൃഷ്ണൻ രചനയും സംവിധാനവും ചെയ്ത‌ “ഗു” ആണ് ദേവനന്ദയുടെ പുതിയ ചിത്രം. സൂപ്പർ നാച്വറല്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദേവനന്ദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേവനന്ദയും സൈജു കുറുപ്പും മണിയൻ പിള്ള രാജുവും പങ്കെടുത്ത ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛനാണോ അമ്മയാണോ ദേവനന്ദയുടെ സൂപ്പർ ഹീറോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് ദേവനന്ദ നല്‍കിയ മറുപടിയാണ് അഭിമുഖം വൈറലാകാൻ കാരണം.

‘അങ്ങനെ ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ചോദിക്കരുത്. അച്ഛനുള്ളതുകൊണ്ടാണ് ഷൂട്ടിംഗും പരിപാടിക്ക് പോണതുമൊക്കെ നടക്കുന്നത്. പക്ഷേ അമ്മയാണ് ഡ്രസിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. അമ്മയാണ് ഞങ്ങളുടെ നട്ടെല്ല്. അമ്മയും അമ്മൂമ്മയും കാരണമാണ് എനിക്ക് പഠിക്കാൻ പറ്റുന്നത്. നോട്ട് എഴുതി തീർക്കാൻ പറ്റുന്നത്. ക്ലാസില്‍ പോകാൻ പറ്റുന്നത്. അച്ഛൻ ഉണ്ടെങ്കിലേ സിനിമയുടെ കാര്യം നടക്കുള്ളൂ. അമ്മയുണ്ടെങ്കിലേ പഠനത്തിന്റെ കാര്യം നടക്കുള്ളൂ. അച്ഛനാണ് ഡ്രൈവർ, മേക്കപ്പ് ആർട്ടിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ് എല്ലാം,’- ദേവനന്ദ പറഞ്ഞു.

Scroll to Top