ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ചത് റേഡിയോമിർ 1940 എന്ന മോഡൽ വാച്ച്, വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു അണിയറ പ്രവർത്തകരും.

പ്രൊമോഷൻ പരിപാടിയൽ പങ്കെടെക്കാനെത്തിയ മമ്മൂട്ടിയുടെ കൈയ്യിലെ വാച്ചും ഏറെ ശ്രദ്ധ നേടി. മഞ്ഞ നിറത്തിലെ മനോഹരമായ വാച്ചാണ് മമ്മൂട്ടി ധരിച്ചത്. പാനെരായ് എന്ന ആഡംബര ബ്രാൻഡിന്റെ വാച്ചാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. റേഡിയോമിർ 1940 എന്ന മോഡൽ വാച്ചാണിത്. മൂന്ന് ദിവസമാണ് ഈ വാച്ചിന്റെ പവർ റിസർവ്. 10,09,920 രൂപയാണ് ഈ വാച്ചിന്റെ വില.

ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രത്തിൽ, കന്നട നടൻ രാജ് ബി. ഷെട്ടി, പുഷ്പയിൽ വില്ലനായി വസ്മയിപ്പിച്ച നടൻ സുനിൽ, അഞ്ജന ജയപ്രകാശ് ഉൾപ്പെടെയുള്ള വൻ താരനിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറൽ ഫിലിംസിനാണ്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്.

Scroll to Top