ഒന്നും ഒട്ടും പ്ലാൻ ചെയ്യാതെയാണ് നടന്നത്. പക്ഷെ ഒരിക്കലും മറക്കാൻ ആകാത്ത നിമിഷം, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ രണ്ടുമക്കൾക്കും ഭാര്യക്കും ഒപ്പമാണ് നരേൻ എത്തിയത്. ഞങ്ങളുടെ ജീവിതത്തിലെ മറക്കാൻ ആകാത്ത ഒരു നിമിഷം കൂടി എന്നാണ് കാവ്യ മാധവൻ കുറിച്ചത്.

ഒന്നും ഒട്ടും പ്ലാൻ ചെയ്യാതെയാണ് നടന്നത്. പക്ഷെ ഒരിക്കലും മറക്കാൻ ആകാതെ ഒരു നിമിഷമായി എന്നെന്നും ഓർമ്മത്താളുകളിൽ ഇത് സൂക്ഷിക്കപെടും എന്ന ക്യാപ്ഷ്യനോടെയാണ് കാവ്യ പോസ്റ്റും ചിത്രവും ഷെയർ ചെയ്തത്. അതോടെ തങ്ങളുടെ പ്രിയ താരങ്ങളെ കണ്ട സന്തോഷത്തിലാണ് ആരാധകരും. ദിലീപ്, കാവ്യ മാധവൻ, മഹാലക്ഷ്മി, മീര ജാസ്മിന്റെ അമ്മ, സഹോദരിമാർ, നിര്‍മാതാവ് രഞ്ജിത് മണംബ്രക്കാട്ട് എന്നിവരാണ് നരേന്റെ വീട്ടിൽ അതിഥികളായി എത്തിയത്. നരേനും മീര ജാസ്മിനും ഒന്നിച്ചെത്തിയ ‘ക്വീൻ എലിസബത്ത്’ എന്ന സിനിമയുടെ നിർമാതാവ് ആണ് രഞ്ജിത് മണംബ്രക്കാട്ട്.

പണ്ട് കാവ്യയെ വിവാഹം ചെയ്യാൻ ദിലീപ് തീരുമാനം എടുത്തപ്പോൾ ഒപ്പം നിന്നതാണ് മീര. അപ്രതീക്ഷിതമായി എത്തിയ ക്ഷണം സ്വീകരിച്ചു വിവാഹത്തിന് എത്തിയ മീര മാധ്യമങ്ങളോട് തന്റെ സന്തോഷം പറയുകയുണ്ടായി. അടുത്തിടെ മീരയുടെ അച്ഛന്റെ വേർപാട് സമയവും ആശ്വാസവുമായി ദിലീപ് എത്തിയിരുന്നു.

Scroll to Top