ഞങ്ങളുടെ പിയാനോ വായിക്കുന്ന ജിംനാസ്റ്റ്, മറിയത്തിന് പിറന്നാൾ ആശംസകളുമായി ദുൽഖർ

ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ ആരാധകർക്കും ഏറെ പ്രിയങ്കരിയാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. മകളുടെ പിറന്നാൾ ദിനത്തിൽ ദുൽഖർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

എൻ്റെ പിയാനോ വായിക്കുന്ന ജിംനാസ്റ്റിന്, എനിക്കറിയാവുന്ന ഏറ്റവും വലിയ ഹാരി പോട്ടർ ആരാധികയ്ക്ക് ജന്മദിനാശംസകൾ, എൻ്റെ ബേബി ഡോളിന് ഏഴാം ജന്മദിനാശംസകൾ, നിനക്ക് പ്രിയപ്പെട്ട എല്ലാ കാര്യങ്ങളും ടൺ കണക്കിന് സാഹസികതയും നിറഞ്ഞ ഏറ്റവും മാജിക്കലായൊരു ജന്മദിനം നിനക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ദുൽഖർ സൽമാൻ കുറിച്ചു. പപ്പയുടെ മാലാഖ്, പ്രിൻസസ് മാരി, ജിന്നി വീസ്ലി ഫാൻ തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം ദുൽഖർ നൽകിയിട്ടുണ്ട്.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മേയ് അഞ്ചിനാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Scroll to Top