എന്തൊക്കെയാ ഇവിടെ നടക്കുന്നേ? അഞ്ചാം വിവാഹ വാർഷിക ആഘോഷത്തിനിടെ തന്നെയും ശ്രീനിഷിനെയും ചിരിപ്പിച്ച നിലയുടെ ചോദ്യത്തെ കുറിച്ച് പേളി

അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. നില എന്ന മൂത്ത മകൾക്ക് പിന്നാലെ രണ്ടാമത്തെ കണ്മണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. മൂത്തമകളായ നിലാ ബേബി ജനിച്ചത് മുതൽ സകല വിശേഷങ്ങളും പേളിയും ശ്രീനിഷും പങ്കിട്ടിരുന്നു. അതേപോലെ തന്നെ ഇളയ മകൾ നിറ്റാരയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം ഒരു മടിയും കൂടാതെ ആരാധകരിലേക്ക് എത്തിക്കുന്നുണ്ട് താരം.

പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും അഞ്ചാം വിവാഹവാർഷികമാണ് ഇന്ന്. സ്പെഷൽ ഡേ ആഘോഷമാക്കാനായി മക്കളായ നിലയ്ക്കും നിതാരയ്ക്കുമൊപ്പം മൂന്നാറിലാണ് പേളിയും ശ്രീനിയും ഉള്ളത്.

അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികാഘോഷങ്ങൾ കണ്ട് കുഞ്ഞു നിലയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. പേളി പങ്കുവച്ച വീഡിയോയിൽ, “എന്തൊക്കെയാ ഇവിടെ നടക്കുന്നേ,” എന്നാണ് കുഞ്ഞു നിലയുടെ ചോദ്യം.

“ഇത് ഞങ്ങളുടെ അഞ്ചാം വിവാഹവാർഷികമാണ്, നില ഇതിനകം തന്നെ മടുത്തു കഴിഞ്ഞു.

നില : “എന്താ ഇവിടെ നടക്കുന്നത് ഗയ്സ്?”ഞങ്ങളുടെ ഒരു റീൽ വരുന്നുണ്ട്, പക്ഷേ എനിക്ക് ഈ നിമിഷം പങ്കിടേണ്ടിവന്നു, കാരണം അവൾ ഇത് പറയുന്നത് കേട്ട് ഞങ്ങൾ ഒരുപാട് ചിരിച്ചു,” എന്നാണ് വീഡിയോ പങ്കിട്ട് പേളി കുറിച്ചത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

2019 മേയ് അഞ്ചിനായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. യൂട്യൂബ് ചാനലും വ്ളോഗുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ ദമ്പതികൾ. അടുത്തിടെ,

Scroll to Top