ഇന്ന് ഇരട്ടി മധുരം, ജീപ്പ് കോംപസ്, ഫോക്‌സ്‌വാഗൺ പോളോ എന്നീ വാഹനങ്ങൾക്ക് പിന്നാലെ സ്ലാവിയാ സ്വന്തമാക്കി ഹരീഷ് കണാരൻ

പതിനാറാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാർഷികത്തിൽ മറ്റൊരു സന്തോഷ വാർത്ത കൂടെ നടൻ പങ്കുവയ്ക്കുന്നുണ്ട്. ‘ഇന്ന് ഞങ്ങളുടെ പതിനാറാം വിവാഹ വാർഷികമാണ്’ എന്ന് പറഞ്ഞ് ആദ്യം ഭാര്യ സന്ധ്യയ്‌ക്കൊപ്പമുള്ള ചിത്രം ഹരീഷ് പങ്കുവച്ചു.

അതിന് ശേഷം പങ്കുവച്ച പോസ്റ്റിലാണ് ആ സന്തോഷ വാർത്ത പറയുന്നത്. ‘വിവാഹ വാർഷിക ദിനത്തിൽ, ദൈവാനുഗ്രഹത്താൽ ഒരു കാർ സ്വന്തമാക്കി’ എന്ന് പറഞ്ഞ് കാറിനൊപ്പമുള്ള ചിത്രവും പങ്കുവയ്ക്കുയായിരുന്നു. ജീപ്പ് കോംപസ്, ഫോക്‌സ്‌വാഗൺ പോളോ എന്നീ വാഹനങ്ങൾക്ക് പിന്നാലെയാണ് ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ പുറത്തിറക്കിയ സെഡാൻ മോഡലായ സ്ലാവിയാ സ്വന്തമാക്കിയത്. തന്റെ ജീപ് കോംപസിന്റെ അതേ നമ്പറിൽ തന്നെയാണ് പുതിയ സ്ലാവിയ‌യും. സ്വ പ്രയത്‌നം കൊണ്ട് ജീവിതത്തിൽ ഓരോന്ന് നേടിയെടുക്കുന്ന ഹരീഷ് കണാരനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

കെ.എൽ.85 സി 5454 എന്ന ഫാൻസി നമ്പർ ഉൾപ്പെടെയാണ് അദ്ദേഹം പുതിയ വാഹനത്തെ വീട്ടിലേക്ക് കൂട്ടിയത്. സ്ലാവിയയുടെ ഏത് വേരിയന്റാണ് ഹരീഷ് കണാരൻ തിരഞ്ഞെടുത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

Scroll to Top