മൂത്രം പരിപാവനമാണ്; പരിശുദ്ധമാണ്; ആശുപത്രിയില്‍ കയറി ഇറങ്ങേണ്ടതില്ല: സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം: കുടിച്ച് തുടങ്ങിക്കോ കുറച്ചുനാളുകൂടി ഇവിടെ ജീവിക്കാം

തൃശൂർ:ആശുപത്രിയിൽ പോവുകയോ, ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ വേണ്ടെന്നും മൂത്രം കുടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ചചെയ്യാൻ ചേർന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിലായിരുന്നു തുളസിയുടെ പരാമർശം. കാൻസർ പി‌ടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ പല വഴികളും തേടിയെന്നും അതിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും പലരും പല രോഗങ്ങൾക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റുവഴികൾ നോക്കുന്നത്. എനിക്ക് കാൻസർ പി‌ടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ പല വഴികളും തേടി. ഒടുവിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും. ഇപ്പോൾ എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വർഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം.

മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ടതില്ല. സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം. കുടിച്ച് തുടങ്ങിക്കോ. കുറച്ചുനാളുകൂടി ഇവിടെ ജീവിക്കാം. ഞാന്‍ എന്‍റെ മൂത്രം കുടിക്കും. മൂത്രം കുടിക്കുന്നതിന് ഞാന്‍ പലരില്‍ നിന്നും തെറികേട്ടിട്ടുണ്ട്. എന്നാലും ഞാൻ എവിടെയും തുറന്ന് പറയും ഇക്കാര്യം’, കൊല്ലം തുളസി പറഞ്ഞു.

Scroll to Top