മിനിസ്ക്രീൻ ആരാധകരുടെ പ്രീയ സുമിത്ര, നടി മീരാ വാസുദേവൻ മൂന്നാമതും വിവാഹിതയായി, വരൻ കുടുംബവിളക്ക് കാമറാമാൻ

തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ചിരപരിചിതയായ നടി മീരാ വാസുദേവൻ വിവാഹിതയായി. നടി തന്നെയാണ് വിവാഹ വിവരം സോഷ്യൽ മീഡ‍ിയയിലൂടെ പങ്കുവച്ചത്. കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹം.

ഛായാ​ഗ്രാഹകനും മലയാളിയുമായ വിപിൻ പുതിയങ്കം എന്നാണ് വരന്റെ പേര്. പാലക്കാട് ആലത്തൂർ സ്വദേശിയാണ്. അന്താരാഷ്‌ട്ര തലത്തിൽ പുരസ്കാരം നേടിയ ചലച്ചിത്ര പ്രവർത്തകനാണ് വിപിനെന്ന് നടി വ്യക്തമാക്കുന്നുണ്ട്.

2019 മേയ് മുതൽ വിപിൻ തനിക്കൊപ്പം ജോലി ചെയ്തിരുന്നുവെന്നും നടി പറയുന്നു. ഏപ്രിൽ 21നായിരുന്നു വിവാഹമെന്നാണ് നടി പോസ്റ്റിൽ അറിയിക്കുന്നത്. തികച്ചും സ്വകാര്യമായ ചടങ്ങിൽ കുടുംബാം​ഗങ്ങൾക്കൊപ്പം മൂന്നോ നാലോ സുഹൃത്തുക്കൾ മാത്രമേ പങ്കെടുത്തുള്ളൂവെന്നും അവർ പറഞ്ഞു.

തനിക്കും ഭർത്താവിനും സ്നേഹവും അനു​ഗ്രഹവും പിന്തുണയും നൽകണമെന്ന് പറഞ്ഞാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്. രണ്ടാം വിവാഹത്തിലുണ്ടായ മകനും ചടങ്ങിൽ പങ്കെടുത്തു. കുടുംബ വിളക്കെന്ന പരമ്പരയിലെ സുമിത്ര എന്ന കഥാപാത്രം മിനി സ്ക്രീനിൽ താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. ഒരു എഴുത്തുകാരി എന്ന നിലയിലും മീര തന്റെ സാന്നിധ്യം അറിയിച്ചു. പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ മീര ഏറെക്കാലം കോളമിസ്റ്റായി പ്രവർത്തിച്ചിരുന്നു

Scroll to Top