അതെ കുലസ്ത്രീ ആണ്,ആ പേരിൽ ഒരു വിഷമവുമില്ല, ആ പേര് കിട്ടാൻ കുറച്ചുപാടാണ്, ആനി

താൻ കുലസ്ത്രീ ആണ് ഈ പേര് കിട്ടിയതിൽ ഒരു വിഷമവുമില്ല എന്ന് തുറന്നു പറഞ്ഞ നടി ആനിയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ യിൽ വൈറലാകുന്നത് .ഒരു പിടി സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും മലയാളികളുടെ ഹൃദയത്തിൽ ഏറെ ഇടംപിടിച്ച താരമാണ് ആനി. പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞ ആനി ഇപ്പോൾ ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയിൽ സജീവമാണ്,ഇപ്പോൾ ചാനൽ പരിപാടിക്കിടെ താരം പറഞ്ഞ വാക്കുകളാണ് സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അനാർക്കലിയും അഖിലും ആനിയുമായി നടത്തുന്ന ചർച്ചയിൽ നിന്നുള്ള ഒരു ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്.

അനാർക്കലിയും അൽത്താഫ് സലീമും നായികാനായകന്മാർ ആയി എത്തുന്ന പുതിയ ചിത്രമായ മന്ദാകിനിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനെയാണ് അഖിൽ ആനിയുടെ മകൻ ജഗനുമായി തനിക്ക് സൗഹൃദമുള്ളതായി പറയുന്നത്. നേരിട്ട് പരിചയമില്ലെങ്കിലും എഫ് ബി വഴിയും ഇൻസ്റ്റഗ്രാം വഴിയും സൗഹൃദമുള്ളതായാണ് അഖിൽ പറഞ്ഞത്.

ഇതിന് മറുപടിയായി ഇതൊന്നും താൻ അറിഞ്ഞില്ലലോ എന്നാണ് ആനി മറുപടി പറയുന്നത്. മക്കൾ ഉൾപ്പടെ താൻ ഓൾഡ് ജനറേഷൻ ആണെന്നും തങ്ങളുടെ ജനറേഷനുമായിട്ട് എത്തിയിട്ടില്ല എന്നാണ് പറയുന്നത് എന്നും ആനി പറഞ്ഞു. എന്താണ് ഈ ഓൾഡ് ജനറേഷൻ എന്ന് തനിക്ക് മനസിലാകുന്നില്ല എന്നും ആനി ചോദിക്കുന്നുണ്ട്. ഈ പരിപാടിയുടെ കമന്റ്‌സ് നോക്കുന്ന സമയത്ത് ചേച്ചി കുലസ്ത്രീ ആണോ എന്നൊക്കെ ചോദിക്കുന്ന കമന്റുകൾ കാണാറുണ്ട് എന്ന് അഖിൽ പറയുന്നതിനിടെ അതെ കേൾകുന്നുണ്ട് എന്നും ആനി മറുപടി പറയുന്നുണ്ട്.

‘ഇനിയിപ്പോ അനാർക്കലിയോട് ഞാൻ എന്തെങ്കിലുമൊക്കെ ചോദിച്ചാൽ തന്നെ ആദ്യം തന്നെ ഇതൊക്കെ ചോദിക്കാനും പറയാനും ഇവളാര് കുലസ്ത്രീയോ എന്നായിരിക്കും ചിന്തിക്കുക. അനാർക്കലിയോട് എന്തെങ്കിലും ചോദിക്കണമെങ്കിൽ അത് ചോദിക്കണോ വേണ്ടയോ എന്നാണ് ആദ്യം ആലോചിക്കുന്നത്. പക്ഷെ എന്തായാലും ഞാൻ ചോദിക്കും’ എന്ന് ആനി പറയുന്നു.

ചേച്ചി കുലസ്ത്രീ അല്ലല്ലോ എന്ന അഖിലിന്റെ ചോദ്യത്തിനാണ് താൻ കുലസ്ത്രീ ആണെന്ന് ആനി മറുപടി പറയുന്നത്. ആ പേര് തന്നതുകൊണ്ട് തനിക്ക് ഒരു വിഷമവുമില്ല. കാരണം അത് കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നും ആനി പറഞ്ഞു.

Scroll to Top