ഓരോ യാത്രയും പുതിയ അനുഭവം, കേദാര്‍നാഥിലും ബദരിനാഥിലും ദര്‍ശനം നടത്തി രജനീകാന്ത്

കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ആത്മീയ യാത്രയിലുടെ നവ്യാനുഭവങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം യാത്രകള്‍ തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് രജനീകാന്ത് പറഞ്ഞത്. ഇത്തവണയും തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്നും ഇത്തരം യാത്രകള്‍ തന്റെ വളര്‍ച്ചയെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ വർഷവും തന്റെ ആത്മീയ യാത്രകളിലൂടെ തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്ന് രജനീകാന്ത് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പുതിയ അനുഭവങ്ങള്‍ വീണ്ടും യാത്രകള്‍ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു. ഇത്തവണയും എനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’. ഇത്തരം പവിത്രവും പുണ്യവുമായ യാത്രകള്‍ എന്റെ ജീവിതത്തിനും വളർച്ചയ്‌ക്കും മുതല്‍ക്കൂട്ടാണ്. ലോകം മുഴുവൻ ആത്മീയത ആവശ്യമാണ്. ആത്മീയത എന്നാല്‍ സമാധാനവും സ്വസ്ഥതയും അനുഭവിക്കുക എന്നാണ്. എല്ലാവരും ദൈവത്തെ വിശ്വസിക്കുകയെന്ന് രജനീകാന്ത് പറഞ്ഞു.

ലോകത്തിന് മുഴുവന്‍ ആത്മീയത ആവശ്യമാണ്. അത് എല്ലാവര്‍ക്കും പ്രധാനമാണ്. ആത്മീയതയെന്നതുകൊണ്ട് അര്‍ഥമാക്കുന്നത് സമാധാനം അനുവഭിക്കുകയെന്നതാണ്. അടിസ്ഥാനപരമായി അതില്‍ ദൈവവിശ്വാസവും ഉള്‍പ്പെടുന്നു.

അടുത്തിടെ രജനികാന്ത് അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. പുതിയ ചിത്രമായ വേട്ടയ്യന്‍ ഷൂട്ടിങ് കഴിഞ്ഞതിന് പിന്നാലെയാണ് ഹിമാലയം യാത്രനടത്തിയത്. ചിത്രത്തില്‍ രജനിക്കൊപ്പം അമിതാഭ് ബച്ചനും പ്രധാനവേഷത്തിലെത്തുന്നു. വര്‍ഷം തോറും രജനി ഹിമാലയ യാത്ര നടത്താറുണ്ട്.

Scroll to Top