എന്റെ എക്കാലത്തെയും മികച്ച ജന്മ​ദിനമെന്ന് ​ഗോപി സുന്ദർ, 47ാം പിറന്നാൾ ആഘോഷമാക്കിയത് പ്രിയ നായർക്കൊപ്പമെന്ന് സൂചന

മലയാളികൾക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. 47–ാം ജന്മദിനം ആഘോഷിക്കുന്ന ഗോപി സുന്ദറിന് നിരവധി ആശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ താരങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം പേരാണ് ആശംസ അറിയിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച ജന്മദിനമായിരുന്നു ഇതെന്ന് പറയുകയാണ് ഗോപി.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തേടൊപ്പമായിരുന്നു സംഗീത സംവിധായകന്റെ വാക്കുകൾ. ‘എന്റെ എക്കാലത്തെയും മികച്ച ജന്മ​ദിനം’ എന്ന കുറിപ്പിനൊപ്പം സുഹൃത്ത് പ്രിയ നായർക്കൊപ്പമുള്ള ചിത്രവും ഗോപി പങ്കുവച്ചിട്ടുണ്ട്. ഏറെക്കാലമായി ഗോപിയുടെ അടുത്ത സുഹൃത്താണ് പ്രിയ. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിലുണ്ട്.

വ്യക്തി ജീവിതത്തിലെ തീരുമാനങ്ങളിലും സംഭവങ്ങളിലും പലപ്പോഴും ശ്രദ്ധാകേന്ദ്രമാകാറുള്ള ആളാണ് ഗോപി. പങ്കാളികളായിരുന്ന അഭയ ഹിരണ്‍മയി, അമൃത തുടങ്ങിയവരുമായുള്ള അടുപ്പവും വേർപിരിയലും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

ഗാനങ്ങളിലെ വ്യത്യസ്തതയിലൂടെ മലയാളികൾക്ക് പുതു അനുഭവം പകർന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സാഗർ എലിയാസ് ജാക്കി റീലോഡഡ് (2009), അൻവർ (2010), കാസനോവ (2012) തുടങ്ങിയ ചിത്രങ്ങളിലെ ഗോപിയുടെ ഗാനങ്ങൾ ഏറെ ശ്രദ്ധനേടി. തുടർന്ന് മലയാഴ സിനിമയിലെ മുൻനിര സംഗീത സംവിധായകരിയേക്ക് ഉയരുകയായിരുന്നു. 2014ൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശിയ അവാർഡും ഗോപിയെ തേടിയെത്തി. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് ഭഷകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Scroll to Top