നമ്മൾ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്, പറയാനുള്ളത് പറയും, അല്ലെങ്കിൽ രാജഭരണ സെറ്റപ്പ് ആകണം, വീണ്ടും വിവാദ ഡയലോ​ഗുമായി ഷെയ്ൻ

ഉണ്ണി മുകുന്ദനെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ നടൻ ഷെയിൻ നി​ഗമിനെതിരെ വലിയ തോതിൽ വിമപർശനം ഉയർന്നിരുന്നു. ഇപ്പോളിതാ നമ്മൾ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ് പറയാനുള്ളത് പറയുമെന്നും അതിനുള്ള അവകാശമുണ്ടെന്നും പറയുകയാണ് ഷെയ്ൻ നിഗം.

‘ഓരോത്തർക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മൾ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ് , അപ്പോൾ ഒരാൾക്ക് ഇത് പറയാൻ അവകാശങ്ങളില്ലേ? അല്ലെങ്കിൽ രാജഭരണ സെറ്റപ്പ് ആകണം . അങ്ങനെ ആണെങ്കിൽ ശരിയാണ് . അവർ പറയുന്നത് കേട്ട് ജീവിക്കണം. ഇവിടെ ഡെമോക്രസി അല്ലേ , നമ്മൾ ചെറുപ്പം മുതൽ കേട്ട് ജീവിക്കുന്നതാണ് . നാട്ടുകാർക്ക് വേണ്ടിയാണ് ഈ ഗവ ണ്മെന്റ് സർക്കാരിന് വേണ്ടിയല്ല നമ്മൾ ഈ പറയുന്ന പോലെ ജീവിക്കുന്നത് .അപ്പോൾ അത് അങ്ങനെയല്ലെങ്കിൽ നമ്മൾ പറയണ്ടേ ‘ – എന്നുമാണ് ഷെയ്ൻ നിഗം പറയുന്നത് .

ദിവസങ്ങൾക്ക് മുൻപ് പുതിയ ചിത്രം ലിറ്റിൽ ഹാർട്‌സിന്റെ പ്രൊമോഷനിടെ ഉണ്ണി മുകുന്ദനെതിരെ താരം നടത്തിയ പരാമർശം വിവാദമായിരുന്നു. നടി മഹിമാ നമ്പ്യാരെയും ഉണ്ണി മുകുന്ദനെയും പരിഹസിക്കുന്നതിടെയായിരുന്നു താരം മോശം പരാമർശം നടത്തിയത്.

Scroll to Top