ലാലേട്ടന്റെ തോളില്‍ കൈയ്യിട്ട് ചേര്‍ത്തിട്ട് ശോഭന, നായികമാരിൽ ഒരല്പം ഇഷ്ടക്കൂടുതൽ ശോഭനയോടാണ്- മോഹൻലാൽ

കഴിഞ്ഞ ദിവസം (മെയ് 21) മോഹന്‍ലാലിന്റെ ജന്മദിനമായിരുന്നു. കൂടെ അഭിനയിച്ച അനുഭവങ്ങളെല്ലാം പങ്കുവച്ചുകൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പലപ്പോഴായി പല പ്രമുഖരും മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആരാധകര്‍ കുത്തിപ്പൊക്കുകയും ചെയ്തു.

മോഹൻലാലും ശോഭനയും ഒന്നിക്കുന്ന തരുൺ‌ മൂർത്തിയുടെ സിനിമക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ. ശോഭന പങ്കുവെച്ച ചിത്രം വളരെ പെട്ടെന്നാണ് മലയാളികളുടെ മനം കവർന്നത്, പൊതുവെ മോഹന്‍ലാല്‍ പലരെയും ഇത്തരത്തില്‍ ചേര്‍ത്തു പിടിച്ച് നിര്‍ത്തി ഫോട്ടോ എടുത്തതായി കണ്ടിട്ടുണ്ട്. അല്ലാത്ത പക്ഷം, മോഹന്‍ലാലിനോട് ചേര്‍ന്ന് നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ഏതൊരാളും ആഗ്രഹിക്കും.

പക്ഷെ ലാലേട്ടന്റെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയെടുത്ത ശോഭനയുടെ ഈ ഫോട്ടോയില്‍ ഇരുവരുടെയും സൗഹൃദം എത്രത്തോളമാണെന്ന് ഫീല്‍ ചെയ്യാം. വളരെ അധികം എളിമയോടെയാണ് മോഹന്‍ലാലും നില്‍ക്കുന്നത്.. അതുപോലെ തന്നെ ശോഭന പങ്കുവച്ച ഫോട്ടോ മാത്രം പെട്ടന്ന് ശ്രദ്ധ നേടാന്‍ ഒരു കാരണമുണ്ട്. മോഹന്‍ലാലിനെ ഇത്ര അധികാരത്തോടെ ചേര്‍ത്തു പിടിച്ച മറ്റൊരു നടി ഇന്റസ്ട്രിയില്‍ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ആ കാരണവും..

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജു വാര്യരെയാണോ അതോ ശോഭനയെയാണോ ലാലേട്ടന് ഏറ്റവുമിഷ്ടം എന്ന ഒരു ചോദ്യം ചോദിച്ചിരുന്നു. അതിനു അദ്ദേഹത്തിന്റെ ഉത്തരം, ശോഭന എന്നായിരുന്നു, കാരണം ശോഭന എനിക്കൊപ്പം ഏകദേശം അമ്പത്തിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. അതുപോലെ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം.. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ് എന്നതായിരുന്നു..

Scroll to Top