ഭർത്താവിനും കുട്ടികൾക്കുമൊപ്പം നദിയിൽ കുളിച്ച് അനസൂയ,ആ പ്രായത്തിലും എന്തൊരു ഹോട്ടെന്ന് സോഷ്യൽ മീഡിയ

ഭീഷ്മപർവം എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയാണ് നടി അനസൂയ ഭരദ്വാജിനെ. മൈക്കിളപ്പന്റെ കാമുകിയായ ആലീസ് എന്ന കഥാപാത്രമായാണ് അനസൂയ ചിത്രത്തിലെത്തിയത്. തമിഴ്- തെലുങ്ക് ഭാഷകളിൽ വളരെ സജീവമാണ് അനസൂയ ഇപ്പോൾ.

സാക്ഷി ടിവിയിലും മാ മ്യൂസിക്കിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട് താരം. അദിവി സേഷ് നായകനായി 2016ൽ പുറത്തെത്തിയ തെലുങ്ക് മിസ്റ്ററി ത്രില്ലർ ചിത്രം ‘ക്ഷണ’ത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് രംഗസ്ഥലം, പുഷ്‍പ, ആചാര്യ തുടങ്ങി നിരവധി ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വേദം , പൈസ എന്നീ ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചു

2016-ൽ നാഗാർജുനയ്‌ക്കൊപ്പം സോഗ്ഗാഡെ ചിന്നി നയന എന്ന സിനിമയിൽ അഭിനയിച്ചു. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ പല വേഷങ്ങളും താരം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കുകയാണ് താരം. “സാഹസികമായ ഒരു നദി ട്രക്കിങ്ങിന് ശേഷം ഈ മറഞ്ഞിരിക്കുന്ന രത്നം..”, എന്ന ക്യാപ്ഷനോടെയാണ് കുട്ടികൾക്ക് ഒപ്പം കളിക്കുന്ന ഫോട്ടോസ് അനസൂയ പങ്കുവച്ചിരിക്കുന്നത്. ഈ പ്രായത്തിലും എന്തൊരു ഹോട്ട് എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

Scroll to Top