ഒരുപാട് കരഞ്ഞിട്ടുണ്ട് പ്രതികരിക്കാൻ പേടിയായിരുന്നു!!  സിനിമ ജീവിതത്തെക്കുറിച്ച് ശ്രുതി മേനോൻ

മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ശ്രുതി. മോഡലിംഗ് രംഗത്തുനിന്നാണ് ശ്രുതി അഭിനേരംഗത്തേക്ക് കടന്നുവരുന്നത്. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തകാലത്തായി ശ്രുതി മേനോൻ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാസ്റ്റിംഗ് കൗച് കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്.

മലയാള സിനിമയിൽ അഭിനയിക്കുന്ന സമയം കാലഘട്ടത്തിൽ താൻ വളരെ ചെറുതായിരുന്നു. അന്ന് ഒരുപാട് എക്സ്പീരിയൻസ് ഒന്നും ഉണ്ടായിരുന്ന ആളായിരുന്നില്ല.  പലരും തന്നെ കളിയാക്കിയിട്ടുണ്ട്. പല മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.ബോംബെയിൽ നിന്നും വന്നതുകൊണ്ട് തന്നെ തനിക്ക് ഭാഷയുടെ പ്രശ്നങ്ങളും ഉണ്ടായിരുന്നു..

ബോംബെയിലും മലയാളത്തിലും രണ്ട് വ്യത്യസ്ത രീതിയിലുള്ള കൾച്ചറാണ് സിനിമാലോകത്ത് ഉള്ളത്.അത് അംഗീകരിക്കാൻ തനിക്ക് കുറച്ചുകാലം വേണ്ടിവന്നിരുന്നു. ഇതു താൻ പണ്ടുള്ള സിനിമ മേഖലയെ പറ്റിയാണ് പറയുന്നത് എന്നത് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.

സിനിമ മേഖലയിലുള്ള പലരും എന്നോട് പെരുമാറിയത് ആലോചിക്കുമ്പോൾ ഇന്ന് അതിനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് പലരും ചോദിക്കും. അന്നത് പ്രതികരിക്കാൻ പേടിയായിരുന്നു. തനിക്കുള്ളിൽ പലരോടും ധിക്കരിച്ചു പറയാനുള്ള ഒരു ഭയമുണ്ടായിരുന്നു. ഒന്നാമത് ബോംബെയിൽ നിന്നും വന്ന ഒരാളായിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ രീതികളുമായി അഡ്ജസ്റ്റ് ചെയ്ത് പോകാൻ തനിക്ക് ഒരുപാട് പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട് എന്ന് ശ്രുതി പറയുന്നു.

Scroll to Top