ബിഗ് ബോസിലൂടെ പ്രശസ്തനായതിനു ശേഷം കോൺട്രാക്ട് കഴിഞ്ഞ ഉടനെ ബിഗ് ബോസിനെ തന്നെ ചീത്ത വിളിച്ചത് ശരിയായില്ല അഖിൽ മാരാർക്കെതിരെ ശോഭാ വിശ്വനാദ്

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കുള്ളിൽ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക് മുൻപിലേക്ക് പൊളിച്ചടുക്കി കൊണ്ട് എത്തിയ വ്യക്തിയായിരുന്നു അഖിൽ മാരാർ ബിഗ് ബോസിലെ കഴിഞ്ഞ വട്ടത്തെ വിജയം മത്സരാർത്ഥിയും കൂടിയായ അഖിൽ വളരെ വ്യക്തമായ രീതിയിൽ ബിഗ് ബോസ് വീട്ടിനുള്ളിൽ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ചെയ്തത് ബിഗ് ബോസിനുള്ളിലേക്ക് പോകുന്ന സ്ത്രീകൾക്ക് പലപ്പോഴും വിട്ടുവീഴ്ചകൾക്കും തയ്യാറാകേണ്ടി വന്നിട്ടുണ്ട് എന്നാണ് അഖിൽ സംസാരിക്കുന്നത് ഇപ്പോഴിതാ അഖില്‍നെതിരെ പലരും രംഗത്ത് വന്നതും ചർച്ചയാകുന്നു അത്തരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മത്സരാർത്ഥിയായ ശോഭാ വിശ്വനാഥ് പറയുന്ന ചില കാര്യങ്ങളാണ്


അഖിൽ പറഞ്ഞ കാര്യങ്ങളോട് താൻ യോജിക്കുന്നുണ്ട് അത് പറയാനുള്ള ധൈര്യം കാണിച്ചതിനു ഞാൻ സപ്പോർട്ട് ചെയ്യുന്നു. ഒരിക്കലും അത് പറയരുത് എന്ന് ഞാൻ പറയില്ല പക്ഷേ ഇങ്ങനെ ഒരു പരിപാടിയോട് യാതൊരു താൽപര്യവും ഇല്ലാതിരുന്ന ഒരാൾ പരിപാടിയുമായുള്ള കോൺട്രാക്ട് ചെയ്യുന്നത് വരെ ഇത്തരം ഒരു കാര്യം പറയാൻ കാത്തിരുന്നത് എന്തിനാണ് എന്നാണ് താൻ ചോദിക്കുന്നത് ഈ പരിപാടിയിൽ പോകുന്നതിനേക്കാൾ നല്ലത് ലുലുമാളിൽ പോയി മുണ്ട് പൊക്കി കാണിക്കുന്നതാണ് എന്ന് പറഞ്ഞ ആളാണ് അഖിൽ . എനിക്ക് ബിഗ്ബോസിൽ വരുന്നതിനു മുൻപ് അഖിലിനെ അറിയില്ലായിരുന്നു ബിഗ് ബോസിൽ വന്നതിനുശേഷം ആണ് അഖിലിനെ ലോകം മുഴുവൻ അറിഞ്ഞത് അങ്ങനെയുള്ള ഒരാൾ കോൺട്രാക്ട് ടൈം കഴിഞ്ഞ് ഉടനെ തന്നെ ഇത്തരത്തിൽ വിളിച്ചു പറഞ്ഞത് മോശമായിപ്പോയി

ഇത് കാരണം എത്ര സ്ത്രീകളാണ് ബുദ്ധിമുട്ടുന്നത് പലരും രംഗത്ത് വരികയും ചെയ്തിട്ടുണ്ട് പലരും അവരുടെ പ്രൊഫഷണൽ ജീവിക്കുകയാണ് ചെയ്യുന്നത്. എല്ലാവരെയും സംശയത്തോടെ നോക്കുന്ന ഒരു രീതിയല്ലേ ഇപ്പോൾ മുന്നോട്ട് പോകുന്നത് എന്നും ശോഭ ചോദിക്കുന്നുണ്ട് അഖിൽ ചെയ്തത് ഒട്ടും തന്നെ ശരിയായില്ല എന്നാണ് ശോഭ പറയുന്നത് അനീതി നടക്കുകയാണെങ്കിൽ തീർച്ചയായും നമ്മൾ അതിനെതിരെ പറയണം പക്ഷേ അത് ഇങ്ങനെയൊരു രീതിയിൽ ആയിരുന്നില്ല അഖിൽ പറയേണ്ടിയിരുന്നത് അതാണ് തെറ്റിപ്പോയത് എന്നും ശോഭ പറയുന്നുണ്ട് ശോഭയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്

Scroll to Top