മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ‘ഹെയിറ്റ് ക്യാമ്പെയിൻ’, പിന്തുണയുമായി വിനായകൻ

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ ‘പുഴു’ എന്ന ചിത്രത്തെക്കുറിച്ച് സംവിധായികയുടെ മുൻ ഭർത്താവ് ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഈ ചർച്ചകൾക്കും വിവാദങ്ങൾക്കും പിന്നിൽ.

പുഴുവിൽ താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളുമായുള്ള തൻ്റെ സഹോദരിയുടെ വിവാഹം കടുത്ത അപമാനമായി കണക്കാക്കുന്ന ഒടുക്കം കൊലപാതകത്തിൽ വരെ എ്തി നിൽക്കുന്ന കുട്ടൻ എന്ന കഥാപാത്കത്തെയാണ് മമ്മൂടടി അവതരിപ്പിച്ചത്. ഈ കഥാപാത്രം സവർണതയുടെ പ്രതീകമായാണ് ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ഇതിൽ മമ്മൂട്ടിയുടെ മതത്തെ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

മമ്മൂട്ടിയെ അദ്ദേഹത്തിൻ്റെ മുഹമ്മദ് കുട്ടി എന്ന യഥാർത്ഥ പേര് ഉയർത്തിക്കാട്ടി മതത്തിൻ്റെ കെട്ടുപാടിൽ നിർത്തിയാണ് വിമർശിയ്ക്കുന്നത്. ഇതിന് പിന്നാലെ ചില സൈബർ പേജുകൾ മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളെ ബഹിഷ്ക്കരിക്കാനും ആങ്വാനം നടത്തുന്നുണ്ട്. എന്നാൽ വിമർശനങ്ങൾ ഉയരുന്നതിനോടൊപ്പം തന്നെ മെഗാസ്റ്റാറിന് പിന്തുണയും ലഭിയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് മറ്റൊരു വിവാദത്തിൽപ്പെട്ട് നിൽക്കുന്ന നടൻ വിനായകൻ രംഗത്ത് വന്നിരിക്കുകയാണ്. പുഴു സിനിമയിലെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് വിനായകൻ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കൽ‌പാത്തി ക്ഷേത്രത്തിൽ രാത്രി 11 മണി കഴിഞ്ഞ് ചെന്ന് തനിക്ക് പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് ഒടുവിൽ നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു വിനായകൻ.

Scroll to Top