റോമക്കിപ്പോൾ ഡയമണ്ട് ബിസിനസ്, ദക്ഷിണാഫ്രിക്കയിലും കർണ്ണാടകയിലും വജ്രഖനികളും, അത്യാവശ്യം റിച്ച് ഫാമിലിയിലാണ് ജനിച്ച് വളര്‍ച്ചത്, പ്രിയതാരത്തെക്കുറിച്ചുള്ള കുറിപ്പിന് പിന്നാലെ കമന്റുകളുമായി ആരാധകർ

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് റോമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായികമാര്‍ക്കൊപ്പം എത്താന്‍ റോമയ്ക്കായിരുന്നു. തെലുങ്കിലും തമിഴിലും തന്റെ കഴിവ് തെളിച്ച ശേഷമാണ് മലയാളത്തിലേയ്ക്ക് റോമ എത്തുന്നത്. 2006 ല്‍ മലയാള സിനിമയില്‍ എത്തിയ താരം 2012 വരെ സജീവ സാന്നിധ്യം ആയിരുന്നു. ശേഷം ഓരോ വര്‍ഷത്തെ ഇടവേളകള്‍ എടുത്തിട്ടാണ് രണ്ടു ചിത്രത്തില്‍ കൂടി അഭിനയിച്ചത്. പിന്നീട് കുറെ നാള്‍ താരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

റോമയുടെ അച്ഛനും അമ്മയും സിന്ധികളാണ്. തമിഴ്‌നാട്ടിലായിരുന്നു റോമയുടെ ജനനം. ജ്വല്ലറി ബിസിനസ് രംഗത്തിലായിരുന്നു റോമയുടെ കുടുംബം. മലയാളത്തില്‍ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു റോമ. ഇതിനിടെ ഇപ്പോഴിതാ റോമയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാവുകയാണ്. റോമ ഇപ്പോള്‍ എവിടെയാണ്? എന്തുകൊണ്ടാണ് റോമ ഇടവേളയെടുത്തത് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഇടക്കാലത്ത് വെള്ളേപ്പം എന്ന ചിത്രത്തിലൂടെ റോമ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സിനിമ നിന്നു പോവുകയായിരുന്നു. ഇതോടെ താരത്തിന്റെ തിരിച്ചുവരവ് സാധ്യമായില്ല. ഇതിനെല്ലാം ശേഷമാണ് സോഷ്യല്‍ മീഡിയ റോമയെ തേടിയിറങ്ങിയിരിക്കുന്നത്. സിനിമാപ്രേമികളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് റോമയെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ആഷിഷ് എന്ന ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പ് ഇങ്ങനെയായിരുന്നു;

ചെറിയ കാലയളവില്‍ അത്യാവശ്യം നല്ലൊരു തരംഗം തന്നെ ഉണ്ടാക്കിയ നടിയാണ് റോമ എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. എന്റര്‍ടൈന്‍മെന്റ് സിനിമകളില്‍ ഒരു കാലഘട്ടം ആവശ്യപ്പെടുന്ന നായിക എന്ന നിലയില്‍ റോമ നൂറ് ശതമാനം വിജയമായിരുന്നു. റോമയോട് ക്രഷ് ഉണ്ടെന്ന് പറയുന്ന, റോമയെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേരെ ആ കാലയളവില്‍ കണ്ടിട്ടുണ്ട്.

നമസ്‌തേ ബാലി എന്ന പേരില്‍ ചെയ്ത ഒരു ചിത്രവും ആരും അറിയാതെ പോയി. റോമയുടെ തിരിച്ചു വരവ് എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്തു തുടങ്ങിയ ഒരു സിനിമ റിലീസ് ആവാതെ കിടപ്പുണ്ട് എന്നാണ് അറിവ്. ഏതായാലും തിരിച്ചു വന്നാലും ഇല്ലേലും റോമയെ ഓര്‍ക്കാന്‍ ചെറുതെങ്കിലും ആ ഒരു കാലഘട്ടം തന്നെ ധാരാളം. തിരിച്ചുവരവ് സാധ്യമാവട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. റോമയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും ചിലര്‍ കമന്റുകളിലൂടെ പറയുന്നുണ്ട്. ഇവര്‍ക്ക് ജ്യൂവലറി, ഡയമണ്ട്‌സ് ബിസിനസ് ഒക്കെയാണ്.

ദുബായ്‌വച്ച് അവരുടെ സ്ഥാപനത്തിന്റെ ഒരു പ്രൊമോഷന്‍ പ്രൊജക്റ്റ് ഡിസ്‌കഷനില്‍ വച്ച് കണ്ടിട്ടുണ്ട് എന്നായിരുന്നു ഒരാളുടെ പ്രതികരണം. പിന്നാലെ ധാരാളം പേര്‍ കമന്റുകളുമായെത്തി. സിന്ധി കുടുംബമാണ്. പാരമ്പര്യമായി ഡയമണ്ട് വ്യാപാരം. ദക്ഷിണാഫ്രിക്കയിലും കര്‍ണ്ണാടകയിലും വജ്രഖനികളും ഉണ്ട് എന്ന് മറ്റൊരാള്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കുക എന്നത് അവര്‍ക്ക് ഒരു ടൈം പാസ് പോലെയാണ് എന്നാണ് അവര്‍ അഭിനയിച്ച പല കഥാപാത്രങ്ങളും കണ്ടപ്പോ തോന്നിയിട്ടുള്ളത്. അത്യാവശ്യം റിച്ച് ഫാമിലിയിലാണ് ജനിച്ച് വളര്‍ച്ചത്. പ്രമുഖ മലയാള സിനിമാ നായികമാരുടെ കൂട്ടത്തില്‍ പെടുത്താന്‍ പറ്റില്ല, റോമയോട് ശരിക്കും ക്രഷ് തോന്നിയിട്ടുണ്ട് ലോലിപോപ്, ചോക്ലേറ്റ്, ജൂലൈ 4 തുടങ്ങിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍. ജയറാമിന്റെ സത്യ എന്ന ചിത്രത്തിലെ നൃത്തരംഗം കണ്ടപ്പോള്‍ ഇഷ്ടം കൂടി എന്നിങ്ങനെയാണ് കമന്റുകള്‍.

Scroll to Top