കാവ്യ ചേച്ചി ഇനി തിരിച്ചു വരുമോ!!! മാമാട്ടിയെ അഭിനയിപ്പിക്കാൻ ഇഷ്ടമാണോ? വൈറലായി കാവ്യയുടെ മറുപടി

നടി കാവ്യാമാധവൻ ഏതൊരു പൊതു ചടങ്ങുകളിൽ എത്തികാലം ക്യാമറ കണ്ണുകൾ പിന്നാലെ കൂടുന്നത് പതിവ് കാഴ്ചയാണ്. ഒരു നീണ്ട ഇടവേളക്കു ശേഷം രണ്ടു ദിവസമായി കാവ്യയുടെ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായി ക്കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ മകളായ മാളവികയുടെ വിവാഹ ദിനത്തിൽ പങ്കെടുക്കാൻ ആയിരുന്നു കാവ്യാ കേരളത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടു മക്കളും ഒപ്പം ഉണ്ടായിരുന്നു. ഇളയമകളെ കൊഞ്ചിച്ചും താലോലിച്ചും നടക്കുന്ന കാവ്യയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതിൽ ഒരു വീഡിയോയിൽ അവതാരകൻ കാവ്യയോട് മലയാള സിനിമയിലേക്ക് ഉള്ള തിരിച്ചുവരവിനെ ക്കുറിച്ച് ചോദിച്ചിരുന്നു. എവിടെയായിരുന്നു കാവ്യ ചേച്ചി എന്ന് ചോദിച്ചപ്പോൾ താൻ ഇവിടെയൊക്കെ ഉണ്ടെന്നും ഇനി സിനിമയിലേക്ക് വരുമോ എന്ന് ചോദിച്ചതിന് ഇല്ല എന്നും പറയുന്നുണ്ട്. മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന് ചോദ്യത്തിനും കാവ്യ വ്യക്തമായ മറുപടി നൽകിയതുമില്ല.

ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം നടന്നത്. മലയാള സിനിമയിലെ പ്രമുഖരെല്ലാം വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു.

Scroll to Top