സന്തോഷമില്ലാത്ത, സ്വാതന്ത്ര്യമില്ലാത്ത ഒരു ജീവിതം ഒരിക്കലും മുന്നോട്ടു പോകാനാകില്ല!!! ഭർത്താവിനെ കുറിച്ച് മനസ്സ് തുറന്ന് അമല പോൾ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അമലാപോൾ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അമല എപ്പോഴും മലയാളവും കടന്നു ഇന്ത്യൻ സിനിമ ലോകത്തെ മിന്നും താരമാണ്.നടിയുടെ പുറത്തിറങ്ങിയ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ആട് ജീവിതം. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികാ വേഷത്തിൽ ആയിരുന്നു അമല പോൾ എത്തിയത്.

ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെയാണ് അമല ഇപ്പോൾ കടന്നുപോകുന്നത്. ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അമലയും ഭർത്താവും. ഇരുവരും തമ്മിൽ ഒരു യാത്രയിൽ കടയിലാണ് കണ്ടുമുട്ടിയത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിൽ ആവുകയും ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞവർഷം ആയിരുന്നു അമല പോൾ വിവാഹിതയായത്. വൈകാതെ തന്നെ അമ്മയാവുകയും ചെയ്തു

ഇപ്പോൾ വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം ഭർത്താവിനെ കുറിച്ച് മനസ്സ് തുറന്ന് കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നത് അമല അപ്പോൾ മനസ്സുതുറന്ന് മാധ്യമങ്ങളോട് പറഞ്ഞു.

എന്നെ സംബന്ധിച്ച്,  കോടി കണക്കിന് രൂപ തരാം എന്നു പറഞ്ഞാലും, എത്ര ആഡംബരം ഉണ്ടെങ്കിലും സന്തോഷമില്ലാത്ത, സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ജീവിതം ഒരിക്കലും മുന്നോട്ടു പോകാനാകില്ല. ഇപ്പോൾ ഞാൻ മനസ്സ് നിറഞ്ഞു സന്തോഷിക്കുന്നുണ്ട്, ഏറ്റവും മികച്ച ഒരു ജീവിതം ജീവിക്കുന്നു.യേസ് ആം ഹാപ്പി അത് ഞാൻ ഇപ്പോൾ എവിടെയും പറയും. അമല പറയുന്നു

Scroll to Top