ഒന്നിച്ചുള്ള ഏഴുവര്‍ഷങ്ങള്‍, ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവുമായി അദ്വൈത

സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ഗായികയും നർത്തകിയുമായ അദ്വൈത പത്മകുമാർ. ഏഴു വർഷങ്ങള്‍ എന്ന കുറിപ്പോടെയാണ് അദ്വൈത ചിത്രം പങ്കുവച്ചിരിക്കുന്നത്. ജീവിതം, ടുഗദർനെസ്, എന്‍റെ ജീവിതം, ഹാപ്പിനെസ് എന്നീ ഹാഷ്ടാഗുകളും അദ്വൈത ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

കമന്‍റ് ബോക്സ് ഓഫ് ആക്കിയാണ് ചിത്രം പങ്കുവച്ചത്. ഗോപിസുന്ദറിന്‍റെ ജൻമദിനാഘോഷത്തിലും അദ്വൈത ഒരുമിച്ചുണ്ടായിരുന്നു. ഇരുവരും വർഷങ്ങളായി അടുത്ത സുഹൃത്താണ്.

അതേ സമയം, പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന മനോഹര ചിത്രം ഗോപി സുന്ദർ പങ്കുവച്ചത് ശ്രദ്ധേയമായിക്കഴിഞ്ഞു. അക്കൂട്ടത്തിലും അദ്വൈത പത്മകുമാറിനെ കാണാം. മയോണി, ഹനാന്‍ ഹമീദ്, അഞ്ജന മോഹൻ എന്നിവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. ‘എന്‍റെ ജീവിതം, എന്‍റെ നിയമങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കിട്ടത്.

പതിവായി സൈബർ ആക്രമണങ്ങൾ നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. വിമർശനങ്ങൾ പരിധിവിടുമ്പോൾ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരണങ്ങൾ അറിയിച്ചിരുന്നു. ഇപ്പോൾ പങ്കുവച്ച ചിത്രങ്ങൾക്കു താഴെയും നിരവധി പരിഹാസ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ, കമന്റുകൾക്കൊന്നിനും ഗോപി സുന്ദർ മറുപടി നൽകിയിട്ടില്ല.

Scroll to Top