ആറാട്ടണ്ണൻ ഇടയ്ക്ക് എന്നേ വിളിക്കാറുണ്ട്..ഞാൻ പിന്നെ ബ്ലോക്ക്‌ ഒന്നും ചെയ്യാൻ പോകില്ല. എനിക്ക് പാവം തോന്നും അനാർക്കലി മരക്കാർ

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും ഇന്ന് പരിചിതമായ പേരാണ് സന്തോഷ് വർക്കി എന്ന പേര് ആറാട്ട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ആയിരുന്നു ഈ പേര് കൂടുതലായും ശ്രദ്ധ നേടിയിരുന്നത് മോഹൻലാലിന്റെ വലിയൊരു ആരാധകനായ സന്തോഷ് ആറാട്ട് എന്ന ചിത്രത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ രീതിയിലുള്ള റിവ്യൂ പറയുകയും തുടർന്ന് സിനിമകളുടെ റിവ്യൂ പറയുന്ന വ്യക്തിയായി ശ്രദ്ധ നേടുകയും ആയിരുന്നു ചെയ്തത് ഇതിനിടയിൽ തനിക്ക് നടി നിത്യ മേനോനോട് പ്രണയം ഉണ്ടായെന്നും നിത്യയുടെ വീട്ടുകാർ വരെ ഇക്കാര്യം അറിയാം എന്നും പറഞ്ഞുകൊണ്ട് സന്തോഷ് എത്തിരുന്നു

പിന്നീടാണ് നിത്യ മേനോൻ സന്തോഷിനെതിരെ രംഗത്ത് വരുന്നത് കുറെ കാലങ്ങളായി തനിക്ക് നേരിടേണ്ടിവരുന്ന ഒരു വലിയ പ്രശ്നമാണ് സന്തോഷ് വർക്കി എന്നു പറഞ്ഞു കൊണ്ടായിരുന്നു രംഗത്ത് വന്നത് തുടർന്ന് പല നായികമാരുടെയും പേരിൽ സന്തോഷ് വർക്കി പിന്നീട് വീഡിയോകളും ആയി വളർന്നിരുന്നു. നടി മഞ്ജു വാര്യരെ അടക്കം വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സന്തോഷ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത് ഇത് സൈബർ ഇടങ്ങളിൽ വലിയ തോതിൽ തന്നെ ചർച്ചയായി മാറുകയും ചെയ്തു ചീപ്പ് പബ്ലിസിറ്റിയാണ് സന്തോഷ് ആഗ്രഹിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകൾ ആയിരുന്നു പുറത്തുവന്നത് ഇപ്പോഴിതാ സന്തോഷ് വർക്ക് പറഞ്ഞുകൊണ്ട് രംഗത്ത് എത്തുകയാണു നടിയായ അനാർക്കലി മരക്കാർ വാക്കുകൾ ഇങ്ങനെ

” ആറാട്ടണ്ണൻ ഇടയ്ക്ക് എന്നേ വിളിക്കാറുണ്ട്…. എനിക്ക് പുള്ളിയെ അങ്ങനെ റോങ്ങ് ആയിട്ടൊന്നും തോന്നിയിട്ടില്ല… പുള്ളിയൊരു 20 സെക്കന്റിൽ കൂടുതൽ സംസാരിക്കാറില്ല. എന്നെ ബുദ്ധിമുട്ടിക്കത്തെയില്ല….എന്തേലും പരിപാടിയിൽ ഇരിക്കുമ്പോൾ ഫോൺ എടുത്തില്ലേൽ പുള്ളി വിളിച്ചോണ്ടേയിരിക്കും. ഞാൻ പിന്നെ ബ്ലോക്ക്‌ ഒന്നും ചെയ്യാൻ പോകില്ല. എനിക്ക് പാവം തോന്നും… പുള്ളി ഇടയ്ക്ക് വിളിച്ചിട്ട് ‘ഹലോ… അനാർക്കലി വളരെ സുന്ദരിയാണ്…. അനാർക്കലി വളരെ ബോൾഡ് ആണ്… അപ്പോ ok… പുള്ളി അങ്ങനെയേ ഫോൺ വെയ്ക്കത്തുള്ളൂ… പലരും വിവാദമാക്കാൻ ആഗ്രഹിക്കുന്ന ഈയൊരു കാര്യത്തെ വളരെ ബോൾഡായി അനാർക്കലി അവതരിപ്പിച്ചു.

Scroll to Top